വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അച്യുതാനന്ദന്റെ ഭൗതിക ദേഹം ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്ത് പഴയ എ കെ ജി സെന്ററായ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

രാത്രി എട്ടിന് തിരുവനന്തപുരത്ത് വി എസിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് ശേഷം ദേശീയ പാതയിലൂടെ ആലപ്പുഴയിലേക്കും കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ വി എസിന്റെ സംസ്‌കാരം പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ നടക്കും.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കേരളത്തിന്റെ പ്രിയ നേതാവ് ഇന്ന് വൈകിട്ട് 3.20 നാണ് അന്തരിച്ചത്. പാര്‍ട്ടി ഓഫീസുകളില്‍ പാര്‍ട്ടി പതാകകള്‍ താഴ്ത്തിക്കെട്ടണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി. കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വി എസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു.

സി പി എമ്മിന്റെ സ്ഥാപക നേതാക്കളില്‍ അവസാനത്തെയാളായ അദ്ദേഹം 11 വര്‍ഷം സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1964ല്‍ സി പി ഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി സി പി എമ്മിനു രൂപം നല്‍കിയ 32 പേരില്‍ ഒരാളാണ്. 1985 മുതല്‍ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിച്ചു. 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായി. 2016 മുതല്‍ 2020 വരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. ഇതിനിടെ പക്ഷാഘാതം സംഭവിച്ചതോടെ 2020ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു വിശ്രമ ജീവിതം നയിച്ചു.

SUMMARY: VS’s funeral will be held the day after tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

മോശം കാലാവസ്ഥ: തമിഴ് നാട് മുഖ്യമന്ത്രി വിജയ്‌യുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് നടത്താനിരുന്ന തൃശൂർ...

തിരംഗ മാര്‍ച്ചിനിടെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ വൻ പ്രതിഷേധം

ഡൽഹി: കോക്രോച്ച്‌ ജനതാ പാർട്ടി (സി.ജെ.പി.) വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊണാട്...

സൗദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച്‌ എയര്‍ ഇന്ത്യ; ഒക്ടോബര്‍ 20 വരെ നിയന്ത്രണം

ഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള...

Related Articles

Popular Categories