തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽലാണ് വാർ റൂം സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെയും എണ്ണ കമ്പനികളുടെയും യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ഇളവുകൾ നല്‍കണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് മന്ത്രി ജി.ആര്.അനില്‍ കത്തും നല്കി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാന്‍ തയാറാകണമെന്നുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു.
SUMMARY: Cooking gas crisis; War room operation begins at Civil Supplies Commissionerate
















