ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഗുരുപൂർണിമയുടെ ഭാഗമായി സംഘടനയിലെ ഗുരുക്കന്മാരെ ആദരിച്ചു. സംഘടനയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രസിഡൻഡ് ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു. ടെസ്സി ആന്റണി, ശ്രീജ ഭാസ്കർ, ആനി മാർട്ടിൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
ഗീത ശശികുമാർ സ്വാഗതവും അബ്‌ദുൾ റൗഫ് നന്ദിയും പറഞ്ഞു. ഗുരുവും ശിഷ്യരും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഹെറാൾഡ് ലെനിൻ, രസ്ന രാജീവ്, ടെസ്സി ആന്റണി, ശ്രീജ ഭാസ്കർ, ആനി മാർട്ടിൻ, ഗീത ശശികുമാർ, അബ്‌ദുൾ റൗഫ്, വിജി പിള്ള, ആൻ ജോസഫൈൻ, മുരളി, കുരിയാകോസ്, മാർട്ടിൻ സേവിയർ, ജോഷി പത്രോസ്, മോഹൻദാസ്, രാജാമണി നമ്പൂതിരി, അജിത എന്നിവർ സംസാരിച്ചു യോഗത്തിന് ശേഷം മെലഡി റോക്കിന്റെ സംഗീത വിരുന്ന് അരങ്ങേറി.
SUMMARY: Guru Purnima was organized
















