ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ എത്തിയ ലക്ഷ്മി നരസമ്മ എന്ന 38 കാരിയാണ് പിടിയിലായത്.
വിചാരണത്തടവുകാരനായ ഭരതിനെ (22) സന്ദർശിക്കാൻ പാസെടുത്ത ലക്ഷ്മിയില്‍ നിന്ന് ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോൾ നടത്തിയ ദേഹപരിശോധനയിലാണ് ഫോണും ഒരു എയർടെൽ സിം കാർഡും കണ്ടെടുത്തത്. യുവതിക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: Woman arrested for trying to smuggle mobile phone into prison














