
കൊച്ചി: തമിഴ്നാട്ടിലെ കാരയ്ക്കലില്‍ നിന്നും എറണാകുളത്തെത്തിയ എക്സ്പ്രസ് ട്രെയിനില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശി ഇസൈവാണി കുഞ്ഞിപിള്ള (40) ആണ് മരിച്ചത്. ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസിലെ (16187) എസ് 4 കോച്ചിലാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തുടർന്ന് റെയില്‍വേ പോലീസിന്റെ വൈദ്യസംഘം പരിശോധന നടത്തി. ഉടൻ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇവർ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ഇതേ ട്രെയിനാണ് രാവിലെ എറണാകുളം-കോട്ടയം പാസഞ്ചറായി സർവീസ് നടത്തേണ്ടിയിരുന്നത്. സംഭവം മൂലം ഒരു മണിക്കൂറോളം വൈകിയാണ് പാസഞ്ചർ പുറപ്പെട്ടത്. ഇത് തിരുവനന്തപുരം ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകളുടെ സമയക്രമത്തെയും ബാധിച്ചിട്ടുണ്ട്.
SUMMARY: Woman found dead on train














