കോട്ടയം: സിസി ടിവി ശരിയാക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മുരിക്കുംപുഴ ചൂരക്കാട്ട് സി എൻ അർജുൻ(34) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. സിസി ടിവി ടെക്നിഷ്യനായ യുവാവ് വീട്ടിൽ ഉരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. ഷോക്കേറ്റ അർജുനെ ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം തിങ്കൾ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. അഛൻ സി ജി നന്ദകുമാർ. ഭാര്യ: അശ്വതി, മകൾ: അരുന്ധതി.
SUMMARY: Young man dies of electrocution while fixing CCTV

സിസി ടിവി ശരിയാക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories