ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി:  ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം യാത്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ ഇരുരാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ്‌ ആക്രമിച്ച ഇസ്രയേലിന്‌ കനത്ത തിരിച്ചടി നൽകുമെന്ന ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് യുദ്ധഭീതി ഉണ്ടായത്.

ഇസ്രയേലിലുള്ള എംബസി ജീവനക്കാർക്ക്‌ അമേരിക്കയും സുരക്ഷാ മുന്നറിപ്പ്‌ നൽകിയിട്ടുണ്ട്. ജറുസലേമിനും ടെൽ അവീവിനും പുറത്ത്‌ യാത്രചെയ്യരുതെന്ന്‌ അമേരിക്ക ജീവനക്കാരോട്‌ നിർദേശിച്ചു.

അതേസമയം ഇറാനില്‍നിന്നുള്ള ആക്രമണം പ്രതീക്ഷിച്ച് ഇസ്രയേല്‍ സുരക്ഷ ശക്തമാക്കി. സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങള്‍ക്കും നേരെ ഇറാന്റെ തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

The post ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ബെംഗളൂരു: കർണാടകയിൽ പിടികൂടിയ വ്യാജ മരുന്ന് ശൃംഖലയുടെ വ്യാപ്തി കൂടുതൽ വലുതാണെന്ന്...

പ്രവാസി മലയാളി സമൂഹത്തിന്റെ സംസ്കാരവും സഹോദര്യബോധവും നിലനിർത്തുന്നതിൽ മലയാളി സംഘടനകൾക്ക് നിർണായകപങ്ക്-ഡോ. എസ്. സോമനാഥ്

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും സഹോദര്യബോധവും ജീവിതശൈലിയും...

അടുത്ത മൂന്ന് ദിവസവും മഴ തുടരും; കർണാടകയിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് ഇന്ത്യൻ...

Related Articles

Popular Categories