‘കഥയുടേത് കാലത്തെ പിന്തുടരുന്ന രചനാവഴി’ – ജിനേഷ്കുമാർ

ബെംഗളൂരു: നിരന്തരം രൂപമാറ്റത്തിന് വിധേയമാകുന്ന കഥയുടെ ആവിഷ്കാരഘടന അതതു കാലത്തിന്റെ ബോധ വ്യവഹാരങ്ങളോട് സന്തുലനപ്പെട്ടിരിക്കുന്നു എന്നും എഴുത്തിന്റെ ഏറ്റവും പുതുതും പരീക്ഷണോന്മുഖവുമായ വഴികളെയാണ് മലയാള കഥ അഭിമുഖീകരിക്കുന്നതെന്നും പ്രഭാഷകനും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയരക്ടറുമായ ജിനേഷ്കുമാർ എരമം അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും ചേർന്ന് നടത്തിയ ‘കഥായനം’ പരിപാടിയിൽ “സമകാലിക കഥകളുടെ രചനാ വഴികൾ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യത്തെ മലയാള കഥയിൽ തന്നെ ഗുപ്തമായ ആഖ്യാനരീതി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് കഥാരചന എന്നത് കേവലം വിവരണരീതിയിൽ നിന്ന് വളർന്ന് അനുഭവപരവും ഭാവപരവും ആശയപരവും അനുഭൂതിപരവുമായ നിരവധി മാനങ്ങളെ പരിചയിച്ചാണ് ഇന്നത്തെ നിലയിൽ ഏറ്റവും സൂക്ഷ്മമായ സംവേദനരൂപം കൈക്കൊണ്ടത്. ജീവിതത്തിന്റെ ഏതനുഭവത്തെയും ഉൾക്കൊള്ളാൻ മലയാളകഥ കരുത്താർജ്ജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി രചിച്ച “പവിഴമല്ലി പൂക്കും കാലം” എന്ന കഥാസമാഹാരത്തെ അനീസ് സി സി ഒ അവലോകനം ചെയ്ത് സംസാരിച്ചു. അനുബന്ധ ചർച്ച സുദേവൻ പുത്തൻചിറ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പ്രമോദ് വരപ്രത്ത്, ടി കെ കെ നായർ എന്നിവർ കൃതിയെ വിലയിരുത്തി സംസാരിച്ചു. രചയിതാവ് സതീഷ് തോട്ടശ്ശേരി ചർച്ചയ്ക്ക് മറുപടി പറഞ്ഞു. ജി ജോയ് സ്വാഗതവും വി സി കേശവമേനോൻ നന്ദിയും പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

പിണറായിക്കും റിയാസിനും നിർണായകം; സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി:  സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി...

റോഡുകളിലെ കുഴികൾ കണ്ടെത്താൻ എഐ; ബെംഗളൂരുവിലെ വടക്കൻ മേഖലയിൽ കണ്ടെത്തിയത് 14,393 കുഴികൾ

ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ അവസ്ഥ കൃത്രിമബുദ്ധി സാങ്കേതികവിദ്യ...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

റോഡുകളിലെ കുഴികൾ കണ്ടെത്താൻ എഐ; ബെംഗളൂരുവിലെ വടക്കൻ മേഖലയിൽ കണ്ടെത്തിയത് 14,393 കുഴികൾ

ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ അവസ്ഥ കൃത്രിമബുദ്ധി സാങ്കേതികവിദ്യ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന്, വൈകുന്നേരത്തോടെ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

കൊങ്കൺ റെയിൽവേയിൽ സമയമാറ്റം; ഒക്ടോബർ 21 മുതൽ മംഗളയും നേത്രാവതിയും പുതിയ സമയക്രമത്തിൽ

മംഗളൂരു: കൊങ്കൺ റെയിൽവേ പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ഒക്ടോബർ...

കാൻസർ മരുന്നുകളുടെ വില കുത്തനെ കുറയും; നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര...

Related Articles

Popular Categories