എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും, മറ്റു മതവിശ്വാസികളെ പൗരത്വത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുപ്പതുവർഷം മുമ്പ്, എൻ എസ് മാധവൻ എന്ന ക്രാന്തദർശിയായ എഴുത്തുകാരൻ എഴുതിയ മുംബൈ എന്ന കഥക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കണക്കിലെടുത്താണ് താൻ അതിനെ ആസ്പദമാക്കി കലാ സാഹിത്യ സംഘം മാസികയിൽ റേഷൻ കാർഡിന്റെ രാഷ്ട്രീയം എന്ന ലേഖനം എഴുതിയതെന്ന് ഡോ കെ എസ് രവികുമാർ പറഞ്ഞു. റേഷൻ കാർഡിന്റെ രാഷ്ട്രീയം എന്ന അദ്ദേഹത്തിന്റെ ലേഖനത്തെ ആധാരമാക്കി ബെംഗളൂരു പു ക സ സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ ഏറ്റവും രാഷ്ട്രീയ ജാഗ്രതയുള്ള ചെറുകഥകൾ എഴുതുന്ന എഴുത്തുകാരനാണ് എൻ എസ് മാധവൻ. സമകാലിക ഇന്ത്യ നേരിടുന്ന വളരെ നിർണ്ണായകമായ പല പ്രശ്നങ്ങളും ചെറുകഥയെന്ന സവിശേഷ മാധ്യമത്തിന്റെ കലാ ഭംഗി നിലനിർത്തിക്കൊണ്ടുതന്നെ അതി ശക്തമായി ആവിഷ്‌ക്കരിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ ചെറുകഥകൾ. മുപ്പതു വർഷം മുമ്പ് അദ്ദേഹം എഴുതിയ മുംബൈ എന്ന ചെറുകഥയിൽ, ഇന്ത്യയിൽ അധികാരത്തിൽ വന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെയും മറ്റു മത വിശ്വാസികളെ പൗരത്വത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെയും
പ്രമേയമാണ്, ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

അന്നുള്ളതിലധികം വലിയ രാഷ്ട്രീയ മാനങ്ങൾ സമകാലിക ഇന്ത്യയിൽ സംഭവിച്ചിരിക്കയാണ്. ഈ പശ്ചാത്തലത്തിലാണ് റേഷൻ കാർഡിന്റെ രാഷ്ട്രീയം എന്ന ഒരു ലേഖനം മുംബൈ എന്ന കഥയെകുറിച്ച് ഞാൻ എഴുതി പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മാസികയിൽ പ്രസിദ്ധീകരിച്ചത്. ഇതിനെ മുൻ നിർത്തി ബാംഗ്ലൂർ പു ക സ ഒരു ചർച്ചയ്ക്ക് അവസരമൊരുക്കിയതിലുള്ള സന്തോഷം അറിയിക്കുന്നു. ഈ കഥ കേവലം ഒരു ആശയം എന്ന നിലയിലല്ല വായനക്കാരുടെ ഉള്ളിൽ തട്ടുന്ന വിധത്തിൽ വളരെ സൂക്ഷ്മമായ കലാപരമായ ശ്രദ്ധകൊടുത്തുകൊണ്ട് ഇമേജുകൾ, സന്ദർഭങ്ങൾ കഥാപാത്രങ്ങൾ എന്നീ കാര്യങ്ങൾ കഥയുടെ കേന്ദ്ര ആശയത്തെ ഫലപ്രദമായി ആവി ഷ്‌ക്കരിക്കാൻ പാകത്തിൽ വിന്യസിച്ചു കൊണ്ട് എഴുതിയ കഥയാണ്. മുംബൈ എന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് എം എം എബ്രഹാം, ഷീല ചെവൂക്കാരൻ,കെ ആർ കിഷോർ, ആർ വി ആചാരി, പി ഗീത, ശാന്തൻ എലപ്പുള്ളി, ഡെന്നിസ് പോൾ, കെ ചന്ദ്രശേഖരൻ നായർ, പൊന്നമ്മ ദാസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ടി ഐ ഭരതൻ, രതിസുരേഷ് എന്നിവർ മുംബൈ കഥാവാ യനയിൽ പങ്കുചേർന്നു.

പു ക സ ബെംഗളൂരു അധ്യക്ഷൻ വല്ലപ്പുഴ ചന്ദ്രശേഖരൻ സ്വാഗതവും ട്രഷറർ പ്രദീപ്കുമാർ നന്ദിയും പറഞ്ഞു. സെക്രട്ടറി സി കുഞ്ഞപ്പൻ ഡോക്ടർ കെ എസ് രവികുമാറിനെ പരിചയപ്പെടുത്തി.

സൂര്യ കൃഷ്ണമൂർത്തി, സാവിത്രി ശ്രീധരൻ എന്നിവരുടെ നിര്യാണത്തിൽ ജോയന്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി അനുശോചനം രേഖപ്പെടുത്തി. ഗായകന്‍ സുജിത്തിന്റെ ബലികുടീരങ്ങളെ എന്ന ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ...

Related Articles

Popular Categories