കുടുംബവഴക്ക്; ​ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

അമൃത്സർ: ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ അമൃത്‌സറിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആറു മാസം ​ഗർഭിണിയായ 23കാരിയെയാണ് ഭർത്താവ് സുഖ്ദേവ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കാരണം. ഇരട്ടക്കുട്ടികളാണ് യുവതിയുടെ വയറ്റിലുണ്ടായിരുന്നത്.

യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ സുഖ്ദേവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. സംഭവത്തിൽ ദേശീയ വനിതാ കമീഷനും ഇടപെട്ടു. അതിക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് പറഞ്ഞ വനിതാ കമീഷൻ പഞ്ചാബ് പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

The post കുടുംബവഴക്ക്; ​ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍ appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here