Friday, July 25, 2025
22.1 C
Bengaluru

ദല്ലാള്‍ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം വാങ്ങി; കൈപ്പറ്റിയത് അക്കൗണ്ട് വഴി, ശോഭ സുരേന്ദ്രന്‍

ആലപ്പുഴ:  ദല്ലാള്‍ ടി ജി നന്ദകുമാറില്‍ നിന്നും പണം വാങ്ങിയിരുന്നുവെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന്‍. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണ് പത്ത് ലക്ഷം രൂപ വാങ്ങിയത്. അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്.
തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് പണത്തിന് ആവശ്യമുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള എട്ട് സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം പണമായി തരാമെന്ന് പറഞ്ഞു. എന്നാല്‍, അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ ശഠിക്കുകയായിരുന്നു. ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നും ശോഭ മാധ്യമ പ്രവര്‍ത്തകരോടു വിശദീകരിച്ചു.
ബിജെപിയുടെ ലോക്‌സഭ സ്ഥാനാര്‍ഥികളായ അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സാമ്പത്തിക ആരോപണവും തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. പത്തനംതിട്ടയിലെ സ്ഥാനാർഥിയായ അനില്‍ ആന്റണി 25 ലക്ഷവും ശോഭാ സുരേന്ദ്രൻ 10 ലക്ഷവും കൈപ്പറ്റിയെന്നാണ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ നന്ദകുമാര്‍ പറഞ്ഞത്.
തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിയമിക്കാനാണ് അനിൽ ആന്റണി പണം വാങ്ങിയത്. എന്നാൽ നിയമനം നടന്നില്ല. തുടര്‍ന്ന് പലതവണയായി 25 ലക്ഷം തിരികെ നല്‍കിയെന്ന് നന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാല്‍ പണമിടപാടിന് ഇടനില നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ സാക്ഷിയാവുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
2014ലാണ് അനിലിന് പണം കൈമാറിയത്. പണം കൈമാറിയ ഡല്‍ഹിയിലെ സാഗര്‍ രത്ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാര്‍ നില്‍ക്കുന്നതിന്റെയും കവര്‍ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നന്ദകുമാര്‍ പ്രദര്‍ശിപ്പിച്ചത്. അനിലിന്റെ പുതിയ ഗൂഢസംഘമെന്ന് പറഞ്ഞ് നരേന്ദ്രമോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്തുവിട്ടു. അനില്‍ ആന്റണിയെ ഇത്തരം വേലകള്‍ പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും കാലാകാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാള്‍ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു.
ഇപ്പോള്‍ ഇവര്‍ എന്‍ഡിഎയ്ക്കൊപ്പമാണെങ്കില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സംഘം അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണെന്നും പണം കടമായി വേണമെന്നും ആവശ്യപ്പെട്ടാണ് ശോഭ സുരേന്ദ്രന്‍ തന്നെ സമീപിച്ചത്. എന്നാല്‍, പണം കടമായി കൊടുക്കാന്‍ താന്‍ ബാങ്കല്ലെന്ന് അറിയിച്ചപ്പോള്‍ തൃശൂരിലെ ശോഭയുടെ പേരിലുള്ള വസ്തു തനിക്ക് നല്‍കാമെന്നു പറഞ്ഞ് അതിന്റെ രേഖകളെല്ലാം കൈമാറി.
തുടർന്ന് ഡല്‍ഹി 2023 ജനുവരി നാലിന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ശാഖയിൽനിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് പത്തു ലക്ഷം നല്‍കി. ഇതിന്റെ രസീതും നന്ദകുമാര്‍ പുറത്തുവിട്ടു. എന്നാല്‍, ശോഭ നൽകാമെന്ന് പറഞ്ഞ വസ്തു കാണാന്‍ പോയപ്പോഴാണ് ഇതിന്റെ പേരിൽ മറ്റു രണ്ടുപേരില്‍നിന്ന് അവർ പണം കൈപ്പറ്റിയത് അറിയാന്‍ സാധിച്ചത്. അതിനാല്‍ വസ്തു ഇടപാട് നടന്നില്ല. പിന്നീട് പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.
 
The post ദല്ലാള്‍ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം വാങ്ങി; കൈപ്പറ്റിയത് അക്കൗണ്ട് വഴി, ശോഭ സുരേന്ദ്രന്‍ appeared first on News Bengaluru.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചു; 4 യുവാക്കൾ മരിച്ചു

ബെംഗളൂരു: മൈസൂരു ദേശീയപാതയിലെ മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4...

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; തെളിവെടുപ്പ് പൂര്‍ത്തിയായി, ഉടന്‍ കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടശേഷം  പിടിയിലായ ഗോവിന്ദചാമിയെ വിയ്യൂരിലെ...

റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: റോഡിലെ കുഴിയിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂരിലാണ് സംഭവം....

മൈസൂരു ദസറ ജംബോ സവാരി: ഗജവീരൻ അഭിമന്യു വീണ്ടും ഹൗഡ ആനയാകും

മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായുള്ള ജംബോ സവാരിക്കുള്ള ആനകളുടെ ആദ്യ പട്ടിക...

ടി ജോൺ കോളേജ് ഓഫ് നേഴ്സിങ്ങിൽ ഇന്റർ കോളേജ് ഫെസ്റ്റ്

ബെംഗളൂരു: ടി ജോൺ കോളേജ് ഓഫ് നേഴ്സിംഗിലെ സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ...

Topics

സഞ്ചാരികൾക്കു സന്തോഷ വാർത്ത; ബെംഗളൂരുവിൽ നിന്നു വിയറ്റ്നാമിലെ ഹോ ചി മിന്നിലേക്കു വിമാന സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലേക്കു നേരിട്ടുള്ള...

ചരിത്രത്തെയും ജൈവവൈവിധ്യത്തെയും തൊട്ടറിയാം; കബ്ബൺ പാർക്കിൽ ഇനി ‘ഗൈഡഡ് നേച്ചർ വാക്ക്’ സൗകര്യം 

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സന്ദര്‍ശനകേന്ദ്രമായ കബ്ബൺ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി ഗൈഡ് സേവനം...

ബെംഗളൂരു സ്കൈഡെക് പദ്ധതി; നിർമാണ ചുമതല ബിഡിഎയ്ക്കു കൈമാറി

ബെംഗളൂരു: നഗരത്തിൽ 250 മീറ്റർ ഉയരത്തിൽ സ്കൈ ഡെക്ക് നിർമിക്കുന്ന പദ്ധതി...

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം; കേന്ദ്ര, സംസ്ഥാന മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥാനനിർണയം ഉടൻ പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിനോടു വ്യവസായമന്ത്രി...

ബെംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേ നവീകരണത്തിന് 712 കോടി രൂപ അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: മൈസൂരു - ബെംഗളൂരു എക്സ്പ്രസ് വേ നവീകരണത്തിന് കേന്ദ്ര സർക്കാർ...

വയോധികനെ 2 മാസം ഡിജിറ്റൽ അറസ്റ്റിലാക്കി 83 ലക്ഷം രൂപ കവർന്നു

ബെംഗളൂരു: 78 വയസ്സുകാരനെ 2 മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 83.2 ലക്ഷം...

കെജി ഹള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസ്; 3 പ്രതികൾക്കു 7 വർഷം തടവു ശിക്ഷ

ബെംഗളൂരു: കെജിഹള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 3 പ്രതികൾക്കൂടി കുറ്റക്കാരാണെന്ന് എൻഐഎ...

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ 4 ആനകളെ ജപ്പാനു കൈമാറുന്നു

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്നു 4 ആനകളെ ജപ്പാനിലെ...

Related News

Popular Categories

You cannot copy content of this page