പലസ്തീൻ പതാകയുമായി ബൈക്കിൽ കറക്കങ്ങിയ പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയില്‍

ബെംഗളൂരു : ചിക്കമഗളൂരുവിൽ പലസ്തീൻ പതാകയുമായി ബൈക്കിൽ കറങ്ങിയ പ്രായപൂർത്തിയാകാത്ത ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് ഇവർ പലസ്തീൻ പതാകയുമായി ചിക്കമഗളൂരു നഗരത്തിൽ കറങ്ങിയത്. പലസ്തീൻ പതാകയുമായി വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നഗരത്തിലെ ദന്തരാമക്കി റോഡിൽ ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യം വിളിച്ച് പതാകയും പിടിച്ച് മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു ഇവര്‍.

ഹിന്ദുസംഘടനകളുടെ പരാതിയെത്തുടർന്ന് ചിക്കമഗളൂരു സിറ്റി പോലീസ് ആണ് കേസെടുത്ത് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഇരുചക്ര വാഹനങ്ങളും കൊടികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പലസ്തീൻ പതാക എവിടെനിന്നാണ് ലഭിച്ചതെന്നും പിന്നിൽ ആരുടെയെങ്കിലും നിർദേശമുണ്ടോയെന്നും സർക്കാർ നിയോഗിച്ച പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. ഭാരതീയന്യായസംഹിത (ബി.എൻ.എസ്.) 196-ാം വകുപ്പ് പ്രകാരം സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തത്.
<br>
TAGS : ARRESTED
SUMMARY : Six minors were arrested for cycling with the Palestinian flag

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വേളാങ്കണ്ണി പെരുന്നാൾ; ഗോവയില്‍ നിന്നും ബെംഗളൂരു വഴി സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: വേളാങ്കണ്ണി ബസിലിക്ക പെരുന്നാളിനോട് അനുബന്ധിച്ച് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി ദക്ഷിണ...

ബ്രസീൽ ടീം സൗഹൃദ മല്‍സരത്തിനായി ഇന്ത്യയിലെത്തും, പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഫുട്‌ബോൾ പ്രേമികൾ കാത്തിരുന്ന അപൂർവ നിമിഷം ഒടുവിൽ യാഥാർഥ്യമാകുന്നു....

കനത്തമഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോട്ടയം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്...

ഓറഞ്ച് അലർട്ട്; ആലപ്പുഴയടക്കം നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Related Articles

Popular Categories