പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് ഏരിയ നിർബന്ധമാക്കുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് നിർബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 28.59 ലക്ഷം പാർക്കിംഗ് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി. നിയമസഭ സമ്മേളനത്തിൽ സംസാരിക്കാവേയണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാർക്കിംഗ് നിയമം ലംഘിച്ചതിന് 2022ൽ 12,07,651 കേസുകളും 2023ൽ 11,30,855 കേസുകളും 2024 ജൂൺ വരെ 5,21,326 കേസുകളും രജിസ്റ്റർ ചെയ്തു. 2022ൽ 20.84 കോടി രൂപയും, 2023ൽ 37.3 കോടി, 2024 ജൂൺ വരെ 5.97 കോടി രൂപയുമാണ് ഇതിനെതിരെ പിഴ ഈടാക്കിയത്.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്‌ക്കൊപ്പം കൃത്യമായ പാർക്കിംഗ് നയത്തിൻ്റെയും നിയന്ത്രണ സംവിധാനത്തിൻ്റെയും അഭാവമാണ് വ്യാപകമായ നിയമ ലംഘനത്തിന് കാരണമെന്ന് പരമേശ്വര പറഞ്ഞു. ബെംഗളൂരുവിലെ 1,194 റോഡുകൾ നോ പാർക്കിംഗ് സോണുകളാണ്. പിഴ ചുമത്തിയാൽ മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ശാശ്വത പരിഹാരം കാണാൻ വിവിധ ഏജൻസികൾ തമ്മിൽ ചർച്ച നടത്തേണ്ടതുണ്ടെന്നും പരമേശ്വര പറഞ്ഞു.

TAGS: BENGALURU | PARKING
SUMMARY: With 28 lakh violations in Bengaluru since 2022, minister calls for mandatory parking spaces at new homes

Hot this week

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി....

ഭട്കലില്‍ കക്ക വാരുന്നതിനിടെയുണ്ടായ അപകടം; മരണം 11 ആയി 

ബെംഗളൂരു: ഭട്കലില്‍ നദിയില്‍ കക്ക വാരാനിറങ്ങിയവര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം 11...

പത്തനംതിട്ടയിൽ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാൻസി ജേക്കബ്...

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി അതിജീവിത

തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതി മൊഴി...

അട്ടപ്പാടി മധു കൊലപാതക കേസ്; രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട...

കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ്...

കഥാ ശില്പശാലയും, സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല...

Related Articles

Popular Categories