ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി. യുവതിയെ പരിചയമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കത്തിയുമായി എത്തിയ പ്രതി കൃതിയുടെ കഴുത്തറുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.10നും 11.30നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപം വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. അതേസമയം യുവതി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ അറിയിച്ചു. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.

TAGS: BENGALURU | ATTACK
SUMMARY: Women from bihar attacked and killed in bengaluru pg

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി

ഡല്‍ഹി: ഗ്യാനേഷ് കുമാർ ശനിയാഴ്ചയ്ക്കുള്ളില്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബർ 2 മുതല്‍ രാജ്യവ്യാപകമായി...

കെ എം ഷാജിയുടെ സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിലെ യാത്ര; സര്‍ക്കാരിലും മോട്ടോര്‍ വാഹന കമ്മീഷണര്‍ക്കും പരാതി

കൊച്ചി: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തില്‍ ഔദ‍്യോഗിക ബോർഡ് വച്ച്‌...

സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ്...

ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി...

ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ അപകടം: നാല് മരണം

ബെംഗളൂരു: ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ എസ്.യു.വി. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ...

കഥകളി സന്ധ്യ നാളെ

ബെംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബി.സി.കെ.എ.),...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡില്‍ നേട്ടവുമായി സുരുചി സിങ്- കമല്‍ജീത് സഖ്യം

നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് സ്വർണം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം....

വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം തള്ളി

വയനാട്: ഏറെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം സുല്‍ത്താൻ...

Related Articles

Popular Categories