ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ. സർക്കാരിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചാൽ അടുത്ത വർഷത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ഊബർ അറിയിച്ചു. വ്യക്തിഗത വാഹനങ്ങൾ ഒഴിവാക്കി യാത്രക്കാരെ ബസിലേക്ക് ആകർഷിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. ഇതോടെ ബെംഗളൂരു നഗരത്തിലെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും.

200 എയർകണ്ടീഷൻ ബസുകൾ നിരത്തിലിറക്കാനാണ് ഊബർ പദ്ധതിയിടുന്നത്. ഐടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ സൗകര്യമാകുന്ന ഷട്ടിൽ ബസ് സർവീസ് 2 – 3 മിനിറ്റ് ഇടവേളകളിൽ അതാത് റൂട്ടുകളിലൂടെ സർവീസ് നടത്തും. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഊബർ ക്രമീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ ഷട്ടിൽ സർവീസ് നടത്താനുള്ള സർക്കാർ അനുവാദം വൈകാതെ ലഭിക്കുമെന്ന് ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും റീജിയണൽ ബിസിനസ് ഓപ്പറേഷൻസ് മേധാവി അഭിഷേക് പാധ്യേ പറഞ്ഞു. കൊൽക്കത്തയിലും ഡൽഹിയിലും ഷട്ടിൽ ബസ് സർവീസ് മികച്ച രീതിയിൽ നടക്കുന്നുണ്ട്. പദ്ധതി ബെംഗളൂരുവിലും എത്തുന്നതോടെ നഗരത്തിലെ തിരക്ക് പരിഹരിക്കാൻ സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | UBER
SUMMARY: Uber eyes Bengaluru for its shuttle bus services

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എം.ഡി.എം.എയുമായി മുൻ ‘മിസ്റ്റർ എറണാകുളം’ പിടിയിൽ

കൊച്ചി: മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി...

ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; സ്ക്രീൻഷോട്ടും വാട്സ്ആപ്പ് ടിക്കറ്റും ഇനി നടപ്പില്ല

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനല്‍ ഇളകി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജർമ്മനിയിലേക്ക് പറന്ന റയൻഎയർ വിമാനത്തില്‍ വൻ ദുരന്തം...

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ; അധ്യാപകനെതിരെ പരാതി

മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിക്ക് പരുക്ക്. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ്...

ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, അയ്യപ്പസംഗമം ഇനി ഉണ്ടാവില്ല: കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിപ്പ്...

കെഎൻഎസ്എസ് കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി പിതൃതര്‍പ്പണം...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച 

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക്...

Related Articles

Popular Categories