സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ പനമ്പളളിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. സ്വർണവും പണവും മോഷണം പോയെന്നാണ് വിവരം. കളളൻ അടുക്കള വഴി അകത്തുകയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഒന്നരമണിക്ക് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനുശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് ജോഷിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിവരികയാണ്.

The post സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here