സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന ശേഷം ജവാന്‍ ജീവനൊടുക്കി

മണിപ്പൂർ: മണിപ്പൂരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ജവാന്‍ ജീവനൊടുക്കി. കേന്ദ്ര റിസര്‍വ് പോലീസ് സേനയില്‍ ഹവില്‍ദാറായ സഞ്ജയ് കുമാറാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇംഫാല്‍ ലാഫെല്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വ്യാഴാഴ്ച രാത്രി 8.20ഓടെ ആയിരുന്നു സംഭവം. എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ ഒരു സബ് ഇന്‍സ്‌പെക്ടറും മറ്റൊരു കോണ്‍സ്റ്റബിളും മരിച്ചു. ശേഷം സഞ്ജയ്‌ സ്വന്തം ശരീരത്തിലേക്ക് തോക്ക് ചൂണ്ടി വെടിവെക്കുകയായിരുന്നു. സിആര്‍പിഎഫിലെ 120-ാം ബറ്റാലിയനിലെ അംഗമായിരുന്നു സഞ്ജയ് കുമാര്‍. പരുക്കേറ്റവരെ ഇംഫാലിലെ റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

TAGS: NATIONAL
SUMMARY: Jawan kills self after shooting his colleagues

Hot this week

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള...

കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഒരു കുട്ടിക്ക്...

കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ പുതിയ ഓഫീസ് വൈറ്റ് ഫീല്‍ഡ്...

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട്...

സർജാപുര ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠാ മഹോത്സവം ജൂൺ 19 മുതൽ

ബെംഗളൂരു: സർജാപുരയിൽ പുതുതായി നിർമിച്ച ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ...

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ഭോപ്പാല്‍: രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്...

ഇടുക്കിയില്‍ എച്ച്‌1എൻ1 ബാധിച്ച്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ എച്ച്‌1എന്‍1പനി ബാധിച്ച്‌ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പന്‍...

Related Articles

Popular Categories