ആറ്റിങ്ങല്‍‌ ഇരട്ടക്കൊല; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെയാണു ജാമ്യം. ഉപാധികള്‍ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാല്‍ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.

കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. 2014 ഏപ്രില്‍ 16നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം.

TAGS : LATEST NEWS
SUMMARY : Atingal double murder; 2nd accused Anushanti granted bail

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ബ്ലൂം അവന്യൂ’; ഹരിതവത്കരണത്തിന്റെ ഭാഗമായി മൈസൂരു-മഗഡി റോഡിലെ 10 കിമീ ദൂരത്തിൽ 6000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ടണൽ റോഡ് പദ്ധതിക്കായി ഏകദേശം 300 മരങ്ങളും, ഇന്ദിരാനഗറിൽ...

തെക്കന്‍ ഫിലിപ്പീന്‍സിൽ വീണ്ടും ശക്തമായ ഭൂചലനം: 6.5 തീവ്രത രേഖപ്പെടുത്തി

മനില: തെക്കന്‍ ഫിലിപ്പീൻസിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ...

ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്റെ എം.ക്യൂബ് ജൂലായ് 12 ന്

ബെംഗളൂരു: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി...

ആശങ്കയായി ഷിഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്....

ഓടുന്ന ട്രെയിനിൻ്റെ പടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് മരിച്ചു....

അധ്യായം 26 📖 ഡിസ്കോ ഡാന്‍സര്‍ 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   പാനൂരും...

സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് ശുചീകരണ തൊഴിലാളികള്‍...

Related Articles

Popular Categories