എഡിഎമ്മിൻ്റെ മരണം: പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസില്‍ സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പി.പി ദിവ്യ മുൻ‌കൂർ ജാമ്യ ഹർജി നല്‍കിയത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പോലീസ് കടന്നേക്കും.

എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നാണ് ഉദ്ദേശിച്ചത്. ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. ഗുരുതരമായ രോഗമുള്ള പിതാവ് വീട്ടിലുണ്ട്. അറസ്റ്റ് തടയണമെന്നും പി പി ദിവ്യ മുന്‍ജൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

ഹർജിയില്‍ നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേരും. കുടുംബത്തിന്റെ വാദം കേട്ട ശേഷം പോലീസ് റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാധ്യത. വിധി വരും വരെ അറസ്റ്റ് തടയണമെന്ന് ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. അതിനിടെ കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയനില്‍ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കുമെന്നാണ് സൂചന.

TAGS : PP DIVYA | ADM NAVEEN BABU
SUMMARY : ADM’s death: Today is crucial for PP Divya

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓപ്പറേഷൻ ചക്കക്കൊമ്പൻ ആദ്യഘട്ടം വിജയകരം; ആനയെ മയക്കുവെടി വെച്ചു

മൂന്നാർ: ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു. ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആദ്യ ഡോസ് മയക്കുവെടി...

ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പുണ്ടാകും

ഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ വിശാല ബെഞ്ചിന്‍റെ വിഝി ക്രിസ്മസ്...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ഡൽഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം....

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായിക്കെതിരായ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ വീണ്ടും നീട്ടി ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് പണമിടപാട് കേസില്‍ പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ അനുവദിച്ച...

റാസല്‍ഖൈമ അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസറഗോഡ്...

ധനരാജ് വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം രൂപ പിഴയും

കണ്ണൂർ: പയ്യന്നൂർ ധനരാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം...

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ പാസ്‌വേര്‍ഡ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍....

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശുചിമുറിയില്‍ രോഗി മരിച്ചുകിടന്നത് 36 മണിക്കൂര്‍

തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായ രോഗിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍...

Related Articles

Popular Categories