ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പുണ്ടാകും

ഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ വിശാല ബെഞ്ചിന്‍റെ വിഝി ക്രിസ്മസ് അവധിക്ക് മുൻപുണ്ടായേക്കും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 18 ന് വിധി പറയുമെന്നാണ് സൂചന. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

10-50 വയസിനിടയിലുള്ള സ്ത്രീകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി നീക്കി. തുടർന്ന് 2019 ജനുവരി 2-ന് ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർ സന്നിധാനത്ത് പ്രവേശിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. 2019 നവംബർ 13-നാണ് പുനഃപരിശോധനാ ഹർജികള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടത്. നിലവില്‍ ഒമ്പതംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുമ്പ് കേസിലെ വാദത്തിനിടെ യുവതീ പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് മുമ്പ് ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തിയിരുന്നു. യുവതീ പ്രവേശനം തള്ളിക്കൊണ്ടുള്ള വിധിയാവും കോടതി പുറപ്പെടുവിക്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്.

SUMMARY: Sabarimala women’s entry: Verdict from the larger bench expected before the Christmas holidays.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃത സ്വത്ത് സമ്പാദനക്കേസ്; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ഡൽഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം....

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായിക്കെതിരായ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ വീണ്ടും നീട്ടി ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് പണമിടപാട് കേസില്‍ പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ അനുവദിച്ച...

റാസല്‍ഖൈമ അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസറഗോഡ്...

ധനരാജ് വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം രൂപ പിഴയും

കണ്ണൂർ: പയ്യന്നൂർ ധനരാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം...

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ പാസ്‌വേര്‍ഡ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍....

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശുചിമുറിയില്‍ രോഗി മരിച്ചുകിടന്നത് 36 മണിക്കൂര്‍

തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായ രോഗിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍...

കെ.സി. വേണുഗോപാലിന് എതിരേ നടക്കുന്ന സൈബര്‍ ആക്രമണം; ദീപ്തി മേരി വര്‍ഗ്ഗീസ് പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.സി. വേണുഗോപാലിനെതിരായ സൈബർ...

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; പി ടി ഉഷ മത്സരിക്കില്ല

ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് പി.ടി....

Related Articles

Popular Categories