കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി.

മുന്‍പും ആലപ്പുഴ ജില്ലയിലെ താറാവുകളില്‍ പക്ഷിപ്പനി അഥവാ H5N1 സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് H5N1. എന്നാല്‍ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വഴിയാണ് വൈറസ് പടരുന്നത്.

The post കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here