മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. തിങ്കള്‍(28) മുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ഉപഭോക്താക്കളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവർത്തിക്കുന്നത്.

എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഞായറാഴ്ച സാധാരണ നിലയില്‍ പ്രവർത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനംചെയ്തത്. സെപ്റ്റംബർ 26, 27 തീയതികളിലെ വാരാന്ത്യ അവധികള്‍ക്ക് പിന്നാലെയാണ് യു.എഫ്.ബി.യു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് ഇടപാടുകാർക്ക് തടസ്സം സൃഷ്ടിച്ചേക്കാമായിരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള നീക്കമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന പണിമുടക്കിന് മുൻപായി ഉപഭോക്താക്കള്‍ക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. പണിമുടക്ക് മാറ്റിവെക്കണമെന്ന് സർക്കാരും ബാങ്ക് മാനേജ്‌മെന്റുകളും യൂണിയനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

പൊതുമേഖലാ ബാങ്കുകള്‍ക്കും റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഞായറാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, പണിമുടക്ക് തുടങ്ങുന്നതിന് മുൻപ് തന്നെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ നടത്താൻ അവസരമുണ്ടാകും.

SUMMARY: Three-day bank strike; Central Government declares next Sunday a working day

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം...

55 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് ഓണാഘോഷം

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്ല്യു.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സായ് സത്യം അപ്പാർട്ട്മെന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്...

കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം

ബെംഗളൂരു: കെഎൻഎസ്എസ് വിമാനപുര കരയോഗം ഓണാഘോഷം കരയോഗം ഓഫീസായ മന്നം മെമ്മോറിയൽ...

വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ കുടുംബ സംഗമം

ബെംഗളൂരു: വിശ്വകർമ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശ്വകർമ്മ ജയന്തിയും കുടുംബ...

മികച്ച അധ്യാപികക്കുള്ള പുരസ്കാരം

ബെംഗളൂരു: കെഎൻഎസ്എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ...

Related Articles

Popular Categories