ബെംഗലൂരു: കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം വിആർഎസ് ലേഔട്ടിലെ ഗുരുകുൽ അക്കാദമിയില്‍ നടന്നു. പ്രസിഡൻ്റ് എ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുരളീധരൻ.ആർ. ചീഫ് ഓർഗനൈസർ എം.എസ്. ജയബാലൻ എന്നിവര്‍ സംസാരിച്ചു.
പൊതുപ്രവർത്തകരായ പ്രദീപ് ഗേവുഡ, ഈശ്വരാ ചർ, രാമൻജി, ശെങ്കതിർ എന്നിവർ മുഖ്യാതിഥികളായി.അംഗങ്ങൾ അവതരിപ്പിച്ച വിവിധകലാപരിപാടികൾ, അലക്സ് റാഫേൽ ദൈവ കലാഗ്രഹം ആർട്ട്സ് ഹൗസ് അവതരിപ്പിച്ച ഡാൻസ്, ദിയ സന്തോഷ് വയലിൽ ഫ്യൂഷൻ ബാന്ഡ്‍ എന്നിവ അരങ്ങേറി. പൂക്കള മത്സരം, കലാകായിക മത്സരം എന്നിവയില്‍ വിജയിച്ചവര്‍ക്ക് സമ്മാനദാനം നടത്തി. എസ്എസ്എല്‍സി, പിയുസി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാർഡും നൽകി.
SUMMARY: Kadugodi Kairali Cultural Association Onam Celebrations
















