കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞു ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

നിയന്ത്രണം വിട്ട ബസ് മറഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്ക് ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ഗോകുലം മാള്‍ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ബസാണു മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകട കാരണം കണ്ടെത്തി തുടർ നടപടികളെടുക്കുമെന്നും പോലീസ് അറിയിച്ചു.

TAGS : KOZHIKOD | ACCIDENT
SUMMARY : Kozhikode bus overturned accident; The young man died while undergoing treatment

LEAVE A REPLY

Please enter your comment!
Please enter your name here