ബെംഗളൂരു: കർണാടക സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് റിപ്പോർട്ട്. വേണ്ട പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹ്രഹ്ളാദ് ജോഷി അറിയിച്ചു.
കർണാടക സന്ദർശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.ഛർദിയും തളർച്ചയും അനുഭവപ്പെട്ടതിനെതുടർന്ന സംസ്ഥാനത്ത് നിശ്ചയിച്ചിരുന്ന രണ്ട് പരിപാടികളിൽ അമിത്‌ഷായ്‌ക്ക് പങ്കെടുക്കാനായില്ല. ഹുബള്ളിയിലും ബെളഗാവിയിലും നിശ്ചയിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. തുടർന്ന് ഡോക്‌ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.
SUMMARY: Food poisoning: Union Home Minister Amit Shah suffers from vomiting and fatigue; did not attend events in Karnataka.















