താമരശ്ശേരിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം

ബെംഗളൂരു: താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കർണാടക പോലീസ് വിവരം താമരശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.

പുതുപ്പാടി സർക്കാർ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിനിയെയാണ് കാണാതായത്. ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിക്ക് പരീക്ഷയെഴുതാനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അതേദിവസം തന്നെയാണ് ബന്ധുവായ യുവാവിനെയും കാണാതായത്. യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു. കുട്ടിയെ മുൻപ് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോക്‌സോ കേസ് നിലനിൽക്കുന്നുമുണ്ട്. ഈ കേസ് പിൻവലിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ വീണ്ടും കൊണ്ടുപോയതെന്നാണ് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നത്.

മൂന്ന് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 14-ാം തിയ്യതി തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലാണെത്തിയത്. പെൺകുട്ടി നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. ദൃശ്യങ്ങളിൽ ബന്ധുവായ യുവാവുമുണ്ടായിരുന്നു. വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്‌ജ് ജീവനക്കാരൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

TAGS: MISSING | FOUND
SUMMARY: Missing girl from thamarassery found at Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, മൂന്നു പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക്...

രണ്ട് വര്‍ഷം പഴക്കമുണ്ടെന്ന് സംശയം; കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് തലയോട്ടി കണ്ടെത്തി. വലിയങ്ങാടിയിൽ നിന്നും...

ഇടുക്കിയില്‍ കനത്ത മഴ: വട്ടവടയില്‍ വീട് തകര്‍ന്ന് വൈദ്യുതാഘാതമേറ്റ് രണ്ടു മരണം

ഇടുക്കി: വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ...

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ ഉറപ്പിച്ച്‌ ചരിത്രനേട്ടവുമായി സുചിക തരിയാല്‍

നഗോയ: എഷ്യൻ ഗെയിംസിലെ മിക്സഡ് മാർഷ്യല്‍ ആർട്സ് 69 കിലോഗ്രാം മത്സരത്തില്‍...

പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

തൊടുപുഴ: പാല്‍ക്കുളംമേടിനു സമീപം ആല്‍പ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തു...

ഒക്ടോബര്‍ 1 മുതല്‍ സബ്‌സിഡി എല്‍.പി.ജി ലഭിക്കാൻ ആധാര്‍ ഇ-കെ.വൈ.സി നിര്‍ബന്ധം

കോഴിക്കോട്: ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക (എല്‍.പി.ജി) റീഫില്ലുകള്‍ക്ക് ഒക്ടോബർ ഒന്നു...

സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

സുല്‍ത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക്...

ഒരാള്‍ക്ക് ഒരു അരവണ മാത്രം; ശബരിമലയില്‍ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയില്‍  നിയന്ത്രണം തുടരും. ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും...

Related Articles

Popular Categories