തൊടുപുഴ: പാല്‍ക്കുളംമേടിനു സമീപം ആല്‍പ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തു മടങ്ങുന്നതിനിടെ പാറയില്‍ നിന്നും തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. ആല്‍പ്പാറ സ്വദേശി വെട്ടിക്കല്‍ ആല്‍ബിൻ ദേവസ്യ (27) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴ് മണിയോടെ ആയിരുന്നു സംഭവം. ആല്‍ബിനും സുഹൃത്തുക്കളും ബന്ധുക്കളുമായ മറ്റ് രണ്ട് പേരും ചേർന്നാണ് ഫോട്ടോ എടുക്കാനായി വ്യൂ പോയിന്റിലേക്കു പുറപ്പെട്ടത്.
ഫോട്ടോ എടുത്ത് തിരിച്ച് ഇറങ്ങി വരുന്നതിനിടെ പാറയിലൂടെയാണ് ആല്‍ബില്‍ ഇറങ്ങിയത്. ഇടയ്ക്ക് കാല്‍ വഴുതി പാറയില്‍ നിന്ന് താഴേക്കു പതിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇടുക്കിയില്‍ നിന്നും ഫയർഫോഴ്സും കളത്തിക്കുഴി പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്‍കിയത്. ഗുരുതര പരുക്കേറ്റ ആല്‍ബിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മോർച്ചറിയിലേക്ക് മാറ്റി.
SUMMARY: A young man died after falling into a gorge from the Palkulamedu viewpoint
















