ഒക്ടോബര്‍ 1 മുതല്‍ സബ്‌സിഡി എല്‍.പി.ജി ലഭിക്കാൻ ആധാര്‍ ഇ-കെ.വൈ.സി നിര്‍ബന്ധം

കോഴിക്കോട്: ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക (എല്‍.പി.ജി) റീഫില്ലുകള്‍ക്ക് ഒക്ടോബർ ഒന്നു മുതല്‍ ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്‍റിക്കേഷൻ (ഇ-കെ.വൈ.സി) നിർബന്ധമാക്കുന്നു. ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം ഭാരമുള്ള സബ്‌സിഡി സിലിണ്ടറുകള്‍ ലഭ്യമാകില്ല. ഇവർക്ക് വിപണി വിലയില്‍ അഞ്ച് കിലോ, 10 കിലോ അളവുകളിലുള്ള ചെറിയ സിലിണ്ടറുകള്‍ മാത്രമേ വിതരണം ചെയ്യൂ എന്ന് അധികൃതർ വ്യക്തമാക്കി.

നിശ്ചിത സമയപരിധിക്കുള്ളില്‍ ആധാർ ബയോമെട്രിക് പൂർത്തിയാക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്‌സിഡി നിരക്കില്‍ ഗാർഹിക ആവശ്യത്തിനുള്ള എല്‍.പി.ജി റീഫില്ലുകള്‍ ലഭിക്കുക. ബയോമെട്രിക് ഓതന്‍റിക്കേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തവർക്കോ അതിന് സന്നദ്ധരല്ലാത്തവർക്കോ സബ്‌സിഡി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും.

ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ വിപണിയിലെ കൂടിയ വില നല്‍കേണ്ടിവരുമെന്ന് മാത്രമല്ല, വലിയ സിലിണ്ടറുകള്‍ക്ക് പകരം ചെറിയ അളവിലുള്ള സിലിണ്ടറുകള്‍ വാങ്ങി പാചകവാതക ആവശ്യങ്ങള്‍ നിറവേറ്റേണ്ടിയും വരും. അതേസമയം, ഇതിനകം ആധാർ വിരലടയാള/ബയോമെട്രിക് പരിശോധന വിജയകരമായി പൂർത്തിയാക്കിയ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ മുൻപത്തെപ്പോലെ തന്നെ നിശ്ചിത സബ്‌സിഡി നിരക്കില്‍ 14.2 കിലോ സിലിണ്ടറുകള്‍ ലഭ്യമാകും.

എല്‍.പി.ജി വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനും യഥാർത്ഥ ഗുണഭോക്താക്കള്‍ക്ക് മാത്രം സബ്‌സിഡി ലഭ്യമാക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഈ നടപടി കർശനമാക്കുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

തൊടുപുഴ: പാല്‍ക്കുളംമേടിനു സമീപം ആല്‍പ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തു...

സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

സുല്‍ത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക്...

ഒരാള്‍ക്ക് ഒരു അരവണ മാത്രം; ശബരിമലയില്‍ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയില്‍  നിയന്ത്രണം തുടരും. ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും...

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിലേക്ക്

വയനാട്: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോട്ടർ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ...

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്നും വൈദ്യുതി...

മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർസ് കാർണിവൽ ആരംഭിച്ചു

ബെംഗളൂരു: ​മഹീന്ദ്ര ഫസ്റ്റ് ചോയ്സ്, സിരീഷ് മോട്ടോഴ്സ്, ടോപ് ഗിയർ കാർസ്...

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ...

Related Articles

Popular Categories