ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. കാലാവസ്ഥ കാരണം വിപണിയിൽ ലഭ്യത കുറവായതിനാലാണ് വിലയിൽ വർധനയെന്ന് പച്ചക്കറി വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ നിത്യോപയോഗ പച്ചക്കറികളുടെ വില ഇരട്ടിയായിട്ടുണ്ട്. ചില്ലറ വിപണികളിൽ കാരറ്റ്, കാപ്സിക്കം, വെള്ളരി, മറ്റ് പച്ചക്കറികൾ എന്നിവയുടെ വില ഉയർന്നിട്ടുണ്ട്. ബീൻസിന്റെ വിലയും വർധിച്ചു. മൊത്ത വിപണികളിൽ കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയും ചില്ലറ വിപണികളിൽ 110 മുതൽ 125 രൂപ വരെയും ബീൻസിന് വില ഉയർന്നിട്ടുണ്ട്.

വേനൽക്കാലമായതിനാലും ജലലഭ്യത പതിവിലും കുറവായതിനാലും വിപണികളിൽ പച്ചക്കറി വരവ് കുറഞ്ഞു. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് പയറുകളുടെ സ്റ്റോക്ക് കുറവാണെന്ന് വ്യാപാരികൾ പറഞ്ഞു. സാധാരണ വേനൽക്കാല വിളകളല്ലാത്ത ചില പച്ചക്കറികളുടെ വിലയിലും കുത്തനെ വർധനയുണ്ടായി. ചില്ലറ വിപണികളിലും ഹോപ്കോമുകളിലും കക്കിരിക്കയുടെ വില കിലോയ്ക്ക് 40 മുതൽ 45 രൂപ വരെയും ചൗ ചൗ കിലോയ്ക്ക് 50 മുതൽ 60 രൂപ വരെയും ഉയർന്നിട്ടുണ്ട്. കാരറ്റ് കിലോയ്ക്ക് 60 മുതൽ 65 വരെയും, കാപ്സിക്കം 40 മുതൽ 50 വരെയും, വഴുതനങ്ങ 40 മുതൽ 45 വരെയും, വെണ്ടയ്ക്ക 35 മുതൽ 40 വരെയും, ഉരുളക്കിഴങ്ങ് 38 മുതൽ 40 വരെയും, നോൾ ഖോൾ കിലോയ്ക്ക് 80 മുതൽ 90 വരെയും ചില്ലറ വിൽപ്പനയിലും ഓൺലൈൻ വിപണികളിലും വിൽക്കുന്നുണ്ട്.

TAGS: BENGALURU | PRICE HIKE
SUMMARY: Vegetables price in bengaluru rises

Hot this week

ഇഡി റെയ്ഡില്‍ ഡല്‍ഹിയിലും സിപിഎം പ്രതിഷേധം; എംഎ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ഡൽഹി: ഡൽഹിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാർച്ചില്‍...

സിദ്ധരാമയ്യ വഴങ്ങി? ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി അടുത്ത ആഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയായി വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു...

ബലി പെരുന്നാൾ; ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാര സമയവും

ബെംഗളൂരു: കേരളത്തിലും ബെംഗളൂരുവിലും നാളെ ബലി പെരുന്നാൾ. പ്രവാചകൻ ഇബ്രാഹിം നബിയുടെയും...

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്: പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് വൻ...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ നടപടി ശരിവെച്ച്‌ സുപ്രിംകോടതി

ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന (എസ്‌ഐആര്‍) നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന്...

ബൈജു രവീന്ദ്രന് ആറു മാസം തടവുശിക്ഷ വിധിച്ച്‌ സിംഗപ്പുര്‍ കോടതി

സിംഗപ്പുർ: ബൈജൂസ് എജ്യുക്കേഷണല്‍ ടെക്നോളജി സ്ഥാപകൻ ബൈജു രവീന്ദ്രന് ആറു മാസം...

മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ്

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ മുന്‍മന്ത്രി...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയില്‍...

Related Articles

Popular Categories