മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തി; ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ തൂണുകളുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു. നാഗവാരയിൽ നിന്ന് (ഔട്ടർ റിംഗ് റോഡ്) യാത്ര ചെയ്യുന്നവർ ഹെബ്ബാൾ മേൽപ്പാലത്തിന് താഴെ നിന്ന് വലത്തോട്ടേക്ക് പോകാൻ അനുവദിക്കില്ല. കെആർ പുരം, നാഗവാര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഐഒസി-മുകുന്ദ തിയേറ്റർ ജംഗ്ഷൻ, ലിംഗരാജ്പുരം മേൽപ്പാലം അല്ലെങ്കിൽ നാഗവാര-ടാനറി റോഡ് വഴി കടന്നുപോകാം.

കെആർ പുരം, നാഗവാര എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഭദ്രപ്പ ലേഔട്ട്, ദേവിനഗർ ക്രോസ് റോഡ് വഴി ഹെബ്ബാൾ സർക്കിൾ, ബിഇഎൽ സർക്കിളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മേഖ്രി സർക്കിളിലേക്ക് കടന്നുപോകണം.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restriction at Hebbal Circle

LEAVE A REPLY

Please enter your comment!
Please enter your name here