രാജ്യതലസ്ഥാനത്ത് കൊടുംചൂട്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡൽ​ഹിയിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു. ഇന്ന് 44.4 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഉയർന്ന താപനില. ഈ വർഷം രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അന്തരീക്ഷ താപനിലയാണിത്. ഉഷ്ണതരം​ഗം രൂക്ഷമായതോടെ ഡൽ​ഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.. ഉയര്‍ന്ന താപനില 45 ഡിഗ്രി വരെ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ഏഴു ദിവസം കൂടി ഉയര്‍ന്ന താപനില തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച ഡല്‍ഹിയിലെ 10 കേന്ദ്രങ്ങളില്‍ 45 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുങ്കേഷ്പൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 46.08 ഡിഗ്രി സെല്‍ഷ്യസ്. അടുത്ത ഒരാഴ്ച കൂടി കനത്ത ചൂട് തുടരുമെന്നും, ചിലയിടങ്ങളില്‍ സാധാരണയില്‍ നിന്നും ഒരു ഡിഗ്രി മുതല്‍ രണ്ടു ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ ഉപരിതല കാറ്റും ഭാഗികമായി മേഘാവൃതമായ ആകാശത്തിനും സാധ്യതയുണ്ടെന്ന് വകുപ്പ് പ്രവചിക്കുന്നു.

കാലാവസ്ഥാ ഉദ്യോഗസ്ഥർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരുൾപ്പെടെ “ദുർബലരായ ആളുകൾക്ക് അതീവ പരിചരണം” ഉറപ്പാക്കാൻ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. “ചൂട് എക്സ്പോഷർ ഒഴിവാക്കുക, തണുപ്പ് നിലനിർത്തുക. നിർജ്ജലീകരണം ഒഴിവാക്കുക.” എന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മോദി

ചെന്നൈ: ചെന്നൈ മെട്രോ റയില്‍ രണ്ടാം ഘട്ടത്തിന്റെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി...

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു; പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: എടവണ്ണയില്‍ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തില്‍ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ...

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിയില്‍നിന്ന് രാജിവെച്ചെന്ന വാർത്തകള്‍ തള്ളി തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലറും മുൻ...

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ചാലക്കുടി: തൃശൂര്‍ ചാലക്കുടിയില്‍ ഇരുപത്തിരണ്ടുകാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്...

നെടുമ്പാശ്ശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച്‌ 3 പേര്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച്‌ മൂന്ന് പേർ...

24 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവില്‍ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കര്‍ശന വ്യവസ്ഥകളോടെ

ഡല്‍ഹി: ഡല്‍ഹി പ്രതിഷേധത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത്...

അധ്യായം 55 📖 സിനിമാ ലോകം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1989...

Related Articles

Popular Categories