ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം വഴിയില്‍ ഇറക്കിവിട്ട് ഡല്‍ഹി പോലീസ്. എംപിയാണെന്ന് പറഞ്ഞിട്ട് പോലും പോലീസ് തന്നെ സീറ്റിനടിയിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നും പിന്നീട് വഴിയില്‍ ഇറക്കിവിടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇതാണ് എംപിയുടെ അവസ്ഥയാണെങ്കില്‍ ബാക്കി കാര്യങ്ങള്‍ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹി പോലീസിന് സുപ്രീം കോടതിയോടോ നിയമത്തിനോടോ ബഹുമാനമില്ല. അവര്‍ വിചാരിക്കുന്നത് അവരാണ് സര്‍ക്കാരും പാര്‍ലമെന്റും സുപ്രീം കോടതിയുമെല്ലാമെന്നാണ്. പെണ്‍കുട്ടികളുടെ വസ്ത്രം കീറിയാണ് കസ്റ്റഡിയിലെടുക്കുന്നത്.
അവര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവശമുണ്ടെന്ന് സുപ്രീം കോടതി ഇപ്പോള്‍ പറഞ്ഞിട്ടേ ഉള്ളു. ഞങ്ങള്‍ വീണ്ടും സുപ്രീം കോടതിയെ വീണ്ടും സമീപിക്കും. ഡല്‍ഹി പോലീസാണോ അതോ ജനാധിപത്യ ഭരണകൂടമാണോ രാജ്യം ഭരിക്കുന്നത് എന്ന് തീരുമാനിക്കണം. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
SUMMARY: John Brittas was taken into custody and then dropped off on the roadside; MP alleges brutal police assault
















