സ്വര്‍ണവില വീണ്ടും താഴേക്ക്

കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വില 53,720 ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 5,590 രൂപയായി.

ശനിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. മേയ് 10ന് അക്ഷയ തൃതീയ ദിനത്തില്‍ രണ്ട് തവണ വില വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് സ്വര്‍ണ വില താഴേക്ക് ഇറങ്ങുന്നത്.  മാർച്ച്‌ 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.

അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച്‌ 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഏപ്രില്‍ 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡും ഇട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here