അമൃത്സറില്‍ റെഡ് അലര്‍ട്ട്; വീണ്ടും സൈറണ്‍ മുഴങ്ങിയതായി റിപ്പോർട്ട്‌

അമൃത്സറില്‍ വീണ്ടും സൈറണ്‍ മുഴങ്ങിയതോടെ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ് നിര്‍ദേശം. റോഡ്, ബാല്‍ക്കണി, ടെറസ് എന്നിവിടങ്ങളിലേക്ക് ഇറങ്ങരുത്. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യ – പാക് സംഘര്‍ഷാവസ്ഥയ്ക്കിടെ ജമ്മു കശ്മീര്‍ നഗ്രോട്ടയില്‍ സൈനിക ക്യാമ്പിനുനേരെ വെടിവയ്പ്പുണ്ടായി. കാവല്‍ ചുമതലയിലുണ്ടായിരുന്ന സൈനികന് പരുക്കേറ്റു. വെടിയുതിര്‍ത്തത് ഭീകരനാണെന്ന് സംശയമുണ്ട്, സേന തിരിച്ചും വെടിവച്ചു. പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്.

അതേസമയം, ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ ഉണ്ടാക്കിയ കരാർ ലംഘിച്ചതിന് പാകിസ്ഥാനെ ഇന്ത്യ വിമർശിച്ചു. അതിർത്തിയിൽ വെടിവയ്പ്പും സൈനിക നടപടികളും നിർത്തുന്നതിനെക്കുറിച്ചായിരുന്നു ധാരണ, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പാകിസ്താൻ അത് ലംഘിച്ചുവെന്ന് ഇന്ത്യ പറഞ്ഞു.ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടക്കുന്നു. ഇത് വിശ്വാസ ലംഘനമാണ്. സൈന്യം ഉചിതമായ മറുപടി നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

TAGS: NATIONAL | RED ALERT
SUMMARY: Red alert declared at Amritsar yet again

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗലൂരു: കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം വിആർഎസ് ലേഔട്ടിലെ ഗുരുകുൽ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഓരോ ദിവസവും കൂടുകയും കുറയുകയുമെന്ന...

എറണാകുളം യാര്‍ഡില്‍ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകള്‍ കോട്ടയം വഴി വഴിതിരിച്ചുവിടും

കൊച്ചി: എറണാകുളം യാർഡില്‍ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിന്റെ ഭാഗമായി ആലപ്പുഴ...

ന്യൂനമർദ്ദം ശക്തമാകുന്നു; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്,...

ഓടുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക്...

വരൾച്ചബാധിത മണ്ഡലമായി പ്രഖ്യാപിച്ചില്ല; കോൺഗ്രസ് എംഎൽഎ രാജിവച്ചു

ബെംഗളൂരു: തന്റെ മണ്ഡലത്തെ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത പ്രദേശമായി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ൽ പ്രതിഷേധിച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ...

എസ്.ഐ.ആർ.; വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കാനുള്ള യാത്രയുമായി പ്രകാശ്‌രാജ്

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ്...

Related Articles

Popular Categories