എയ‌ര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഫുക്കറ്റ്-ഡല്‍ഹി വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. വിമാനം ലാന്‍ഡ് ചെയ്തയുടനെ പരുക്കേറ്റവരെ വിമാനത്താവള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കികയും ചെയ്തിട്ടുണ്ട്.

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ യാത്രക്കാര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കിയെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷക്കാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. പൂര്‍ണമായും അന്വേഷണങ്ങളോട് സഹകരിക്കുകയും ചെയ്യുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ കാബിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

യാത്ര തുടങ്ങി ഒന്നരമണിക്കൂറിന് ശേഷമാണ് സംഭവമുണ്ടായതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. വിമാനം ആകാശച്ചുഴിയില്‍ പെടുന്ന സമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. വിമാനത്തിലെ ഭൂരിപക്ഷം യാത്രക്കാരേയും ആകാശച്ചുഴി ബാധിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിമാനത്തിലെ യാത്രക്കാര്‍ പ്രതികരിച്ചു.

SUMMARY: Air India flight hits air pocket; 12 injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ്...

അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ വധക്കേസില്‍ നാല്...

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സർക്കാരിന് ഹൈക്കോടതി...

ഹൊസപ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്തംബർ ആറിന് 

ബെംഗളൂരു: വിജയനഗര ഹൊസപ്പേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ 26-ാമത് ഓണാഘോഷം സെപ്റ്റംബർ...

സ്ത്രീവിരുദ്ധ പരാമര്‍ശം; തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിനും നടി തൃഷ കൃഷ്ണനുമെതിരെ...

ശബരിമല മില്‍മ നെയ്യ് ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ മില്‍മ നെയ്യ് ഇടപാടിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട്...

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്....

കല ബാംഗ്ലൂര്‍ സമ്മേളനം സമാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഇടതുപക്ഷ കൂട്ടായ്മയായ കല ബാംഗ്ലൂരിന്റെ മൂന്നാമത് സമ്മേളനം...

Related Articles

Popular Categories