ബുക്ക് ബ്രഹ്മ സാഹിത്യോത്സവം; 10 ദിവസം നീണ്ടുനില്‍ക്കുന്ന അക്ഷരോത്സവത്തിന് ഓഗസ്റ്റ് 14 ന് തുടക്കം, 21 മുതല്‍ 23 വരെ വിവിധ സാഹിത്യ സെഷനുകള്‍, മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ പങ്കെടുക്കും

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തിന്റെ മൂന്നാമത് എഡിഷന് ഓഗസ്റ്റ് 14ന് ബെംഗളൂരു കോറമംഗല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യോത്സവത്തല്‍ 14 മുതല്‍ 20 വരെയുള്ള ആദ്യ ഏഴ് ദിവസങ്ങളില്‍ വിവിധ കലാ-സംഗീത പരിപാടികള്‍ അരങ്ങേറും. പുസ്തകമേളയാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. രാജ്യത്തെ വിവിധ പ്രസാധകരുടെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. ഇതിനു പുറമേ ഫ്ലീ & ഹാൻഡിക്രാഫ്റ്റ്സ് മാർക്കറ്റ് എന്നിവയുമുണ്ട്.

പ്രധാന പരിപാടിയായ സാഹിത്യോത്സവം ഓഗസ്റ്റ് 21 മുതല്‍ 23 വരെ നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും വായനക്കാരും ചിന്തകരും മൂന്ന് ദിവസങ്ങളിലായി സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ഒന്നിച്ചുകൂടും. 9 വ്യത്യസ്ത വേദികളിലായി 200-ലധികം ക്യൂറേറ്റഡ് സെഷനുകള്‍ നടക്കും. 400-ലധികം എഴുത്തുകാര്‍, കലാകാരന്മാര്‍, പ്രസാധകര്‍, വിവിധ വിഷയവിദഗ്ധര്‍ എന്നിവര്‍ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സാഹിത്യം, സമൂഹം, സംസ്‌കാരം, വിവര്‍ത്തനം, പ്രസാധനം, കല തുടങ്ങിയ വിഷയങ്ങളിലായിരിക്കും സംവാദങ്ങള്‍.

മലയാളത്തില്‍ നിന്നും എന്‍.എസ് മാധവന്‍, സക്കറിയ, കെ. ആര്‍ മീര, ബെന്ന്യാമിന്‍, ഇ.പി രാജഗോപാലന്‍, കെ. പി രാമനുണ്ണി, സുധാകരന്‍ രാമന്തളി, സന്തോഷ് ഏച്ചിക്കാനം പി വി ഷാജികുമാര്‍, ലിപിന്‍ രാജ്, എം. കെ ഹരികുമാര്‍, ജേക്കബ് എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ബെംഗളൂരുവില്‍ നിന്നുള്ള മലയാളി എഴുത്തുകാരും സാഹിത്യവിരുന്നിന്റെ ഭാഗമാകും. പ്രഭാഷകരുടെ പൂര്‍ണ്ണ പട്ടികയും പരിപാടികളുടെ വിശദാംശങ്ങളും www.bookbrahmalitfest.com-ല്‍ ലഭ്യമാണ്.

സാഹിത്യോത്സവത്തോടനുബന്ധിച്ച സാംസ്‌കാരിക പരിപാടികള്‍
ഓഗസ്റ്റ് 21
വൈകിട്ട് 6.30 മുതല്‍
ചലച്ചിത്രസംവിധായകന്‍ നടേഷ് ഹെഗ്‌ഡെയുമായുള്ള സംവാദം. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രമായ ‘വാഗാചിപാനി’യുടെ പ്രത്യേക പ്രദര്‍ശനം

ഓഗസ്റ്റ് 22
രാവിലെ 8.30 മുതല്‍ 9.50 വരെ
സിത്താര്‍ സംഗീതക്കച്ചേരി – റാഫി ഖാന്‍ & ഷാഫി ഖാന്‍
വൈകിട്ട് 6.30 മുതല്‍ 8.30 വരെ
കര്‍ണാടക സംഗീതക്കച്ചേരി – ടി. എസ്. സത്യവതിയും സംഘവും
ഓഗസ്റ്റ് 23
രാവിലെ 8.30 മുതല്‍ 9.50 വരെ
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതക്കച്ചേരി – അനിരുദ്ധ് ഐത്താള്‍യും സംഘവും
വൈകിട്ട് 6.30 മുതല്‍ 9.30 വരെ
യക്ഷഗാന അവതരണം. പട്‌ല സതീഷ് ഷെട്ടിയുടെ നേതൃത്വത്തില്‍ ശ്രീ ജ്ഞാനശക്തി സുബ്രഹ്‌മണ്യസ്വാമി കൃപാപോഷിത യക്ഷഗാന സംഘം

പത്ത് ദിവസങ്ങളിലായി നടക്കുന്ന എല്ലാ സാഹിത്യസെഷനുകള്‍ക്കും, സാംസ്‌കാരിക പരിപാടികള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.bookbrahmalitfest.com വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വേദിയിലെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിന്ന് പ്രവേശന പാസ് ലഭ്യമാകും.
SUMMARY: Book Brahma Literary Festival; The 10-day long Akshorotsavam will begin on August 14,

 

 

 

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർഥി...

‘വന്ദേമാതരത്തെ അപമാനിച്ചു’; സോണിയ ഗാന്ധിക്കെതിരെ പോലീസില്‍ പരാതി

മംഗളൂരു: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തില്‍ കോണ്‍ഗ്രസ്...

‘പിഎം ശ്രീ അറബിക്കടലിനപ്പുറത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിയണം’; നിലപാട് ആവര്‍ത്തിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെ, പദ്ധതിക്കെതിരായ തന്റെ...

Related Articles

Popular Categories