ആംബുലന്‍സ് സേവനം ലഭ്യമായില്ല; തെങ്ങില്‍ നിന്ന് വീണ് പരുക്കേറ്റ ആള്‍ മരിച്ചു

തൃശൂര്‍: അതിരപ്പിള്ളിയില്‍ തെങ്ങില്‍ നിന്ന് വീണ് പരുക്കേറ്റ ആള്‍ കൃത്യമായ ആംബുലന്‍സ് സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി. ഗുരുതരമായി പരുക്കേറ്റ ഷാജുവിനെ ആംബുലന്‍സ് കേടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആക്ഷേപം.

പോലീസിന് ആംബുലന്‍സ് ഉണ്ടെങ്കിലും പൊതുജനങ്ങളുടെ ആവശ്യത്തിന് വിട്ടു നല്‍കുന്നില്ലെന്ന പരാതിയും ഉണ്ട്. കുറ്റിച്ചിറ സ്വദേശി ഷാജുവാണ് തെങ്ങില്‍ നിന്ന് വീണ് മരിച്ചത്. ചെത്തുതൊഴിലാളിയായിരുന്നു ഷാജു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കണ്ണന്‍കുഴിയില്‍ നിന്ന് ജീപ്പില്‍ വെറ്റിലപ്പാറയിലേക്ക് എത്തിച്ചു. പിന്നീട് ആംബുലന്‍സില്‍ കയറ്റിയെങ്കിലും മുന്നോട്ടു എടുത്തപ്പോള്‍ തന്നെ ആംബുലന്‍സ് കേടായി.

പത്തു മിനിറ്റിനു ശേഷമാണ് പിന്നീട് ആംബുലന്‍സില്‍ യാത്ര തുടര്‍ന്നത്. യാത്രാമധ്യേ വീണ്ടും ആംബുലന്‍സ് തകരാറിലായി. 108 ആംബുലന്‍സ് ആണ് തകരാറിലായത്. ഷാജുവിനെ പിന്നീട് ജീപ്പില്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Ambulance service was not available; A man died after falling from a coconut tree

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഹിംഗ്യൻ ന്യൂനപക്ഷത്തിനെതിരെ മ്യാൻമർ വംശഹത്യ നടത്തി: ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ജനീവ: 2017ൽ റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി യുഎന്നിൻ്റെ ഉന്നത...

റിയാദിൽ ഹൂതി മിസൈൽ ആക്രമണം; സൗദിയുടെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് കേടുപാട്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ യെമനിലെ ഹൂതി വിമതർ നടത്തിയ...

ടൂറിസ്റ്റ് ബസ്സുകൾക്ക് നിറം മാറാം; വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

കൊച്ചി: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ്...

പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ 22ന്

തി​രു​വ​ന​ന്ത​പു​രം: രാജ്യത്തെ പോ​ളി​യോ വി​മു​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ...

ബെംഗളൂരുവിന് സമീപം 1,000 ഏക്കറിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിന് സമീപം 1,000 ഏക്കർ വിസ്തൃതിയിൽ സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കാൻ...

ആക്രിക്കച്ചവടക്കാരന്റെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ; സാമ്പത്തിക തർക്കമെന്ന് പോലീസ്

ബെംഗളൂരു: ബാഗളൂരുവിലെ മഞ്ചപ്പനഹള്ളിയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ ആക്രിക്കച്ചവടക്കാരൻ...

ജൂബിലി സ്കൂൾ പ്രൈമറി വിഭാഗം വാർഷികം

ബെംഗളൂരു: ജൂബിലി സ്കൂൾ പ്രൈമറി വിഭാഗ വാർഷികം സ്കൂൾ പൂർവ്വ വിദ്യാർഥി...

Related Articles

Popular Categories