ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേർന്നു. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിപിൻ സി. ബാബു അംഗത്വമെടുത്തത്.

ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ബിപിൻ സി. ബാബു. നേരത്തെ, പാർട്ടിയില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ബിപിൻ സി. ബാബു. 2023ല്‍ ഭാര്യയുടെ പരാതിയെ തുടർന്ന് ആറ് മാസത്തേക്കു സസ്പെൻഷനിലായ ബിപിനെ പിന്നീട് പാർട്ടി ബ്രാഞ്ചിലേക്ക് തിരിച്ചെടുത്തിരുന്നു. പിന്നാലെ നിരവധി ആരോപണങ്ങളുയർത്തി സി.പി.എമ്മിനെ സമ്മർദത്തിലാക്കിയിരുന്നു.

TAGS : ALAPPUZHA NEWS | CPM
SUMMARY : CPM leader joins BJP in Alappuzha

LEAVE A REPLY

Please enter your comment!
Please enter your name here