ആളുകളെ വിദേശത്തു കൊണ്ടുപോയി വൃക്ക കച്ചവട മാഫിയക്ക് കൈമാറുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തു കൊണ്ടുപോയി വൃക്ക കച്ചവട മാഫിയക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. തൃശ്ശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്.

അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട പ്രകാരമാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്. ദാതാവിന് തുച്ഛമായ തുക നല്‍കിയ ശേഷം വന്‍ സംഖ്യക്ക് വൃക്ക വില്‍പ്പന നടത്തുകയാണ് രീതി. വൃക്ക കച്ചവടത്തിനായി നിരവധി പേരെ ഇയാള്‍ വിദേശത്തേക്കു കടത്തിയതായാണ് വിവരം.

ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായിരിക്കുന്നത്. അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കൂടുതല്‍ ആളുകള്‍ക്ക് അവയവ മാഫിയയുമായി ബന്ധമുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Hot this week

വേനല്‍ മഴ ശക്തം; ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ബംഗാളില്‍ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന്...

ആരാകും കേരള മുഖ്യന്‍? രണ്ടാം ഘട്ട ചർച്ചകൾ ഡൽഹിയിൽ തുടരുന്നു

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡല്‍ഹിയില്‍ തുടരുന്നു. പ്രതിപക്ഷ നേതാവ്...

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രാസലഹരി കടത്ത്: സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ പി​ടി​യിൽ

ബെംഗളൂരു: കേരളത്തിലേക്ക് രാസലഹരി കയറ്റി അയയ്ക്കുന്ന രണ്ടുപേർ ബെംഗളൂരുവിൽ കേരള പോലീസിന്റെ...

കർണാടക ആർ.ടി.സി. ബസ് മറിഞ്ഞ് കോളേജ് വിദ്യാർഥി മരിച്ചു; 45 പേർക്ക് പരുക്ക്, ഏഴുപേരുടെ നില ഗുരുതരം

ബെംഗളൂരു: ദാവണഗരെ ചന്നഗിരി താലൂക്കിലെ മരനഹള്ളിയിൽ കർണാടക ആർ.ടി.സി. ബസ് മറിഞ്ഞ്...

ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ നാലാം ജയം, ഡൽഹിയെ തകർത്തത് എട്ട് വിക്കറ്റിന്

കൊൽക്കത്ത: ഡൽഹിയെ എട്ട് വിക്കറ്റിന് തകർത്ത് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത....

ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി വിവരം. മരണം ദുബായിലെ ഇന്ത്യൻ...

തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്. സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി തമിഴക വെട്രി...

Related Articles

Popular Categories