ഉത്രാടപ്പാച്ചിലില്‍ നാട്; ഇന്ന് ഒന്നാം ഓണം

ഇന്ന് ഉത്രാടം. മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണപ്പൂക്കളെമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും. നേരത്തെ സദ്യവട്ടങ്ങള്‍ക്ക് വാങ്ങാൻ മറന്ന സാധനങ്ങളും, പൂക്കളം തീർക്കാനുള്ള പൂക്കളുമെല്ലാം വാങ്ങുന്നത് ഇന്നാണ്.

ചിലർ ഓണക്കോടിയെടുക്കുന്നതും ഈ ദിവസത്തിലാണ്. അതുകൊണ്ട് തന്നെ വലിയ തിരക്കാണ് ഇന്ന് കടകളിലും റോഡുകളിലുമെല്ലാം അനുഭവപ്പെടുക. ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്.

ഓണവധിയ്ക്കായി ഇന്നലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. ബാങ്കുകള്‍ക്കും ഇന്ന് അവധിയാണ്. ചില സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയുണ്ട്. അതുകൊണ്ട് തന്നെ പതിവില്‍ കവിഞ്ഞ തിരക്കായിരിക്കും നഗരവീഥികളില്‍ അനുഭവപ്പെടുക. അത്തം മുതല്‍ക്ക് തന്നെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇന്നത്തെ തിരക്ക് പരിഗണിച്ച്‌ പോലീസ് കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

TAGS : KERALA | ONAM
SUMMARY : Utratapachil; Today is the first Onam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വനിതാ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പില്‍ മുംബൈയെ തകര്‍ത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പില്‍ കരുത്തരായ മുംബൈയെ തോല്‍പിച്ച്‌...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട്...

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ്...

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിഎംആർഎല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും...

Related Articles

Popular Categories