ഓടുന്ന ആംബുലൻസിൽ വെച്ച് പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു; രണ്ട് പേർ പിടിയിൽ

മധ്യപ്രദേശ്: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഓടുന്ന ആംബുലൻസിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവർ ഉൾപ്പടെ രണ്ട് പേര്‍ അറസ്റ്റിലായി. പ്രതികളിൽ രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്.

സഹോദരിക്കും, ഭര്‍ത്താവിനുമൊപ്പമാണ് പെൺകുട്ടി ആംബുലൻസിൽ യാത്ര ചെയ്‌തത്. എന്നാല്‍ ഇവരിലാരും രോഗി ആയിരുന്നില്ല എന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ (റേവ റേഞ്ച്) സാകേത് പാണ്ഡെ വ്യക്തമാക്കി. പെൺകുട്ടിയുടെ സഹോദരിക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ഐജി സാകേത് പാണ്ഡെ പറഞ്ഞു. മൂവരെയും കൂടാതെ, ഡ്രൈവറും രണ്ട് സഹായികളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു.

വഴിമധ്യേ പെൺകുട്ടിയുടെ സഹോദരിയും ഭര്‍ത്താവും വെള്ളമെടുക്കാനെന്ന വ്യാജേന വാഹനത്തിൽ നിന്ന് ഇറങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ഇവരെ കയറ്റാതെ ആംബുലൻസ് ഓടിച്ചുപോവുകയായിരുന്നു. രാത്രി മുഴുവൻ പെൺകുട്ടിയെ ബന്ദിയാക്കിയ ശേഷം പിറ്റേന്ന് രാവിലെ പ്രതികൾ പെണ്‍കുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചതായി ഡിഐജി പറഞ്ഞു.

പെൺകുട്ടിയുടെ പരാതിയിൽ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ വീരേന്ദ്ര ചതുർവേദിയെയും ഇയാളുടെ കൂട്ടാളി രാജേഷ് കെവാട്ടിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.

TAGS: NATIONAL | RAPE
SUMMARY: Teen girl raped in running ambulance, two arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. പ്രതികൂല...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവം; പൈലറ്റുമാരില്‍ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്

ഡല്‍ഹി: എ‍യർ ഇന്ത്യാ വിമാനം അപകടത്തില്‍പെട്ടതിന് കാരണം ആകാശച്ചുഴിയില്‍ വീണതല്ലെന്ന് റിപ്പോർട്ട്....

“മുഴുവൻ പാടാൻ നിര്‍ദേശം നല്‍കിയിട്ടില്ല’; വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ ലോക്ഭവൻ

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ വിശദീകരണവുമായി ലോക് ഭവൻ. മുഴുവൻ ആലപിക്കണമെന്ന നിർദേശം...

മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ മുഖ‍്യ പ്രതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ചെമ്മാട് നിന്നും അനധികൃത സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസില്‍...

‘ജെൻ സി നമ്മുടെ കുട്ടികളാണ്, അവരെ ചിലര്‍ വഴിതെറ്റിച്ചു’: ആദ്യ പ്രതികരണവുമായി ധര്‍മേന്ദ്ര പ്രധാൻ

ഡൽഹി: ഡല്‍ഹിയില്‍ ഉയർന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ മുൻ കേന്ദ്ര...

അര്‍ജുന്‍ ആയങ്കിയെ സഹായിക്കാൻ ക്രൗഡ് ഫണ്ടിങ്; സഹോദരന്‍ അജയ് അറസ്റ്റില്‍

കോഴിക്കോട്: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്ക് വേണ്ടി...

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി. മരുന്ന് മാറി...

നിർമ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷനിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് അടർന്നു വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മെട്രോ വയഡക്റ്റിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് വീണു....

Related Articles

Popular Categories