ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മെട്രോ വയഡക്റ്റിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് വീണു. ബ്ലൂ ലൈനിലെ മാറാത്തഹള്ളി-സർജാപൂർ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന കടുബീസനഹള്ളി സ്റ്റേഷൻ കെട്ടിടത്തില്‍ നിന്നാണ് ഷീറ്റ് താഴേക്ക് പതിച്ചത്. വെള്ളിയാഴ്ച രാത്രി 9.48ഓടെയാണ് സംഭവം. ഈ സമയം റോഡില്‍ നല്ല തിരക്കുണ്ടായിരുന്നു. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിനും സമീപത്തുണ്ടായിരുന്ന ബിഎംടിസിയുടെ എസി ഇ-ബസിനും ഇടയിലേക്കാണ് ഷീറ്റ് പതിച്ചത്.
🚨 Bengaluru construction scare: A huge metal sheet reportedly fell from metro construction work onto a road near Sarjapur, narrowly missing a car.
The incident raises serious concerns about the safety of motorists and bikers around construction zones.
📍Marathahalli towards… pic.twitter.com/zBIqiRtzm7
— SriSathya (@sathyashrii) August 8, 2026
ഷീറ്റ് കാറിലോ ബസിലോ നേരിട്ട് പതിക്കാതിരുന്നതിനാൽ യാത്രക്കാർക്ക് പരുക്കേറ്റില്ല. എന്നാൽ ഷീറ്റ് ഏതാനും അടി മാറി പതിച്ചതിനാല്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
സംഭവത്തിന് പിന്നാലെ നിർമാണ സ്ഥലത്തെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് അധികൃതർ പരിശോധന ആരംഭിച്ചു. ഷീറ്റ് എങ്ങനെ താഴേക്ക് വീണുവെന്നും നിർമാണ പ്രവർത്തനങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Iron sheet falls onto road during metro construction; major accident averted
















