കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; മരണം രണ്ടായി, ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി

കോഴിക്കോട്:  കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ(63) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നേരത്തെ ഗുരുതരമായി പരുക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനി കമല(65) മരിച്ചിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. നാല് പേരുടെ പരുക്ക് ഗുരുതരമാണ് എന്നാണ് വിവരം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

പരുക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കിയത്. കെ.എസ്.ആർ.ടി.സി എം.ഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ആനക്കാംപൊയിലില്‍ നിന്നും തിരുവമ്പാടിയിലേക്ക് പോയ KL-15 8623 കെ.എസ്.ആര്‍.ടി.സി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പാലത്തിന്റെ കലുങ്കില്‍ ഇടിച്ച് ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പുറത്തെടുക്കാനും ശ്രമം നടക്കുന്നുണ്ട്. ബസില്‍ 50 ഓളം പേരുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
<BR>
TAGS : ACCIDENT | KOZHIKODE
SUMMARY : Two killed in Thiruvambadi KSRTC bus falling into river

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

Related Articles

Popular Categories