സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം. ജില്ലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പൂര്‍ത്തിയായാലുടന്‍ ടോള്‍ പിരിവ് പുനരാരംഭിച്ചേക്കും. പ്രതിഷേധസാധ്യത കണക്കിലെടുത്ത് ടോള്‍ പ്ലാസയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമേ ടോള്‍ പിരിവ് പുനരാരംഭിക്കൂവെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് താല്‍ക്കാലികമായി ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്. എന്നാല്‍, പിരിവ് വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ദേശീയപാത 66-ല്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെയും നാട്ടികയില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു.

ടോള്‍ പ്ലാസയിലേക്ക് കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ പോലീസ് തടഞ്ഞതിനു പിന്നാലെ പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. അപ്രോച്ച്‌ റോഡുകള്‍, സര്‍വീസ് റോഡുകള്‍, അടിപ്പാതകള്‍ എന്നിവയുടെ നിര്‍മാണം പലയിടങ്ങളിലും പൂര്‍ത്തിയായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പ്രധാന ജങ്ഷനുകളില്‍ ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റുകളും സൈന്‍ ബോര്‍ഡുകളും ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും സ്ഥാപിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഫുട്പാത്തുകള്‍, യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍, പൊതു ശൗചാലയങ്ങള്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

SUMMARY: State government grants approval; toll collection resumes at the Nattika toll plaza on the National Highway

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

Related Articles

Popular Categories