പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോഗോയ്ക്ക് മാറ്റം വരുത്തി ഗൂഗിള്‍

ഏറെ പ്രശസ്തമായ ‘ജി’ എന്ന ലോഗോയില്‍ മാറ്റവുമായി പ്രമുഖ സെര്‍ച്ച്‌ എഞ്ചിനായ ഗൂഗിള്‍. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൂഗിള്‍ തങ്ങളുടെ ലോഗോയില്‍ കൈവെക്കുന്നത്. ഗൂഗിളിന്റെ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാര മാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാല് നിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്.

ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റം വരുത്തിയ ലോഗോ എന്നാണ് വിവരം. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക.

2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റം വരുത്തിയത്. അതേസമയം, ലോഗോയിലെ മാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തിയിരുന്നു. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച്‌ ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.

TAGS : GOOGLE
SUMMARY : Google changes its logo after a ten-year hiatus

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലഘുഭക്ഷണ പായ്ക്കറ്റിനുള്ളിലെ ചെറിയ പ്ലാസ്സിക് ബോൾ തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ലഘുഭക്ഷണ പായ്ക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് ബോൾ തൊണ്ടയില്‍ കുടുങ്ങി...

കാവേരി നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കട്ടെ; തമിഴ്നാട് മുഖ്യമന്ത്രിക്ക് ബി.വൈ. വിജയേന്ദ്രയുടെ തുറന്ന കത്ത്

ബെംഗളൂരു: കാവേരി ജലവിഹിത തർക്കം രൂക്ഷമായ സാഹചര്യത്തിൽ കർണാടക ബിജെപി സംസ്ഥാന...

മൈസൂരുവിൽ ഇഷ്ടികചൂള തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു; ഉടമ ഒളിവില്‍

ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി. നരസിപുര ബൂദഹള്ളി ഗ്രാമത്തിൽ ഇഷ്ടികചൂള തകർന്ന്...

12 ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി; പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

തിരുവനന്തപുരം: കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് വിവിധ ജില്ലകളിൽ...

തമിഴ്നാട്ടിൽ ടാങ്കർ ലോറിക്കു പിന്നിൽ കാർ ഇടിച്ച് അഞ്ച് മരണം

കോയമ്പത്തൂർ: പൊള്ളാച്ചി- ഉദുമൽ‌പേട്ട ദേശീയ പാതയിലുണ്ടായ അപകടത്തിൽ അ‍ഞ്ച് പേർ മരിച്ചു. വാഹനമോടിച്ച...

കാവേരി നദീജല തർക്കം: കർണാടകയുടെ താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കും- മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ താൽപ്പര്യങ്ങൾ സംസ്ഥാന സർക്കാർ പൂർണ്ണമായി...

കനത്ത മഴയും മണ്ണിടിച്ചിലും; ബെംഗളൂരു–മംഗളൂരു റൂട്ടില്‍ റെയിൽ ഗതാഗതം തടസ്സപ്പെട്ടു 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് പശ്ചിമഘട്ടത്തിലെ യെഡകുമാരി–ശിരിബാഗിലു റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച...

Related Articles

Popular Categories