പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: സിഇടി പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം. സി. സുധാകർ. സംഭവത്തെ മന്ത്രി അപലപിക്കുകയും വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും റിപ്പോർട്ട് തേടുകയും ചെയ്തു. ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ടാം പി.യു വിദ്യാർഥികളായ രണ്ടുപേർക്കും, ബീദറിലെ പരീക്ഷ കേന്ദ്രത്തിലെത്തിയ മറ്റു രണ്ടു കുട്ടികൾക്കുമാണ് ദുരനുഭവം ഉണ്ടായത്. സി.ഇ.ടി എഴുതാന്‍ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാര്‍ഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാര്‍ അഴിപ്പിച്ചത്.

പരീക്ഷ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുടെ പൂണൂൽ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. സുരക്ഷാ ജീവനക്കാര്‍ പൂണൂൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുകയും ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും ചെയ്ത് ബ്രാഹ്മണ സമൂഹം രംഗത്തെത്തി. സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഗുരുദത്ത ഹെഗ്ഡെ അറിയിച്ചു. സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് സ്കൂൾ അധികൃതർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

TAGS: KARNATAKA
SUMMARY: Karnataka govt orders probe after students asked to remove sacred thread

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

കർണാടകയിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പുതിയ ചുമതലകൾ...

നീതി നിഷേധം മൂലം ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: അഡ്വ. പി. ഉസ്‌മാൻ

ബെംഗളൂരു: നീതി നിഷേധം ജനാധിപത്യ ധ്വംസനമാണെന്നും നീതി തേടാനുള്ള അവകാശം പോലും...

Related Articles

Popular Categories