പേരക്കുട്ടിയെ വിട്ടുകിട്ടണം; അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയിൽ

ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അതുൽ സുഭാഷിന്റെ മകനെ വിട്ടുകിട്ടാൻ സുപ്രീം കോടതിയിൽ ഹർജി. അതുലിന്റെ അമ്മയാണ് പേരക്കുട്ടിയെ വിട്ടുകിട്ടാൻ സുപ്രീം കോടതിയെ സമീപിച്ചത്. പേരക്കുട്ടി എവിടെയാണെന്ന് അറിയില്ലെന്നും അതുൽ സുഭാഷിന്റെ ഭാര്യ നികിത സിംഘാനിയ മനപൂർവം കുട്ടിയെ തങ്ങളിൽനിന്ന് അകറ്റി നിർത്തുകയാണെന്നും സുപ്രിംകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് റിട്ടിൽ ആരോപിച്ചു.

കുട്ടിയെ ഫരീദാബാദ് ബോർഡിംഗ് സ്‌കൂളിൽ ചേർത്തിട്ടുണ്ടെന്നും അമ്മാവൻ സുശീൽ സിംഘാനിയയുടെ കസ്റ്റഡിയിലാണെന്നും നികിത പോലീസിനോട് പറഞ്ഞു. ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. കേസിൽ വിശദീകരണം ചോദിച്ച് ഉത്തർപ്രദേശ്, ഹരിയാന, കർണാടക സർക്കാറുകൾക്ക് കോടതി നോട്ടീസ് അയച്ചു.

കൊച്ചുമകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നതെന്നും അതുൽ സുഭാഷിന്റെ പിതാവ് പവന്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഡിസംബർ ഒമ്പതിനാണ് ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് നീതി വൈകി എന്ന തലക്കെട്ടോടെ കുറിപ്പെഴുതിവെച്ചായിരുന്നു അതുൽ ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ച് അതുലിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നികിതയെയും, അമ്മയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

TAGS: BENGALURU | ATUL SUBHASH
SUMMARY: Atul subhash mother approach sc over allowing grantson custody

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലൂസേഴ്സ് ഫൈനലിൽ ​ഗോൾ‌ മഴ: ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം, ജയം 6–4 ന്

മ​യാ​മി: ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. നാലിനെതിരെ...

ഉത്തര കന്നഡയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു, സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് പാറ ഉരുണ്ടുവീണു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

തുമകൂരിന് സമീപം ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം; 20 ജില്ലകൾക്ക് വലിയ നേട്ടമെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരിന് സമീപം സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തെ...

ശ്രീനാരായണ സമിതി ശ്രീഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ കൊമ്മസാന്ദ്ര, സർജ്ജാപുര ശ്രീഅയ്യപ്പ- ശ്രീഗുരുദേവ ക്ഷേത്ര സമുച്ഛയത്തിന്റെ...

ലൂസേഴ്സ് ഫൈനലിൽ ​ഗോൾ‌ മഴ: ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം, ജയം 6–4 ന്

മ​യാ​മി: ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. നാലിനെതിരെ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

തുമകൂരിന് സമീപം ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം; 20 ജില്ലകൾക്ക് വലിയ നേട്ടമെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരിന് സമീപം സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തെ...

ശ്രീനാരായണ സമിതി ശ്രീഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ കൊമ്മസാന്ദ്ര, സർജ്ജാപുര ശ്രീഅയ്യപ്പ- ശ്രീഗുരുദേവ ക്ഷേത്ര സമുച്ഛയത്തിന്റെ...

ഉമ്മൻ ചാണ്ടി അനുസ്മരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക...

അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും...

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക്...

Related Articles

Popular Categories