മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വീണ്ടും തിരിച്ചടി. നിലവില്‍ തിഹാർ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിൻ്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ്. ഓഗസ്റ്റ് എട്ടുവരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിട്ടുള്ളത്.

സി ബി ഐയുടെ കേസില്‍ ഉത്തരവ് ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ്. കെജ്രിവാളിനൊപ്പം തന്നെ മനീഷ് സിസോദിയ, ബി ആർ എസ് നേതാവ് കെ. കവിത എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. അതേസമയം, സുപ്രീംകോടതി ജൂലൈ 29ന് കെജ്രിവാളിൻ്റെ സ്ഥിര ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതായിരിക്കും.

TAGS : LIQUOR CASE | ARAVIND KEJIRIWAL
SUMMARY : Liquor Policy Case; Arvind Kejriwal’s custody extended

LEAVE A REPLY

Please enter your comment!
Please enter your name here