വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ സംഘർഷം, വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു

ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരു കുട്ടിക്ക് നേരെ ലൈം​ഗികാതിക്രം ഉണ്ടായെന്ന സമുഹമാധ്യമപോസ്റ്റിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. ഇന്നലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സംഘർഷം ഇന്ന് പുലർച്ചെ വരെ നീണ്ടു. വാഹനങ്ങൾ തീയിട്ടു. എന്നാൽ, വിദ്യാർഥിനി പീഡനത്തിന് ഇരയായിട്ടില്ലെന്നും വ്യാജവാർത്തയാണ് പ്രചരിച്ചതെന്നും പോലീസ് വ്യക്തമാക്കി.

പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപമാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് വിദ്യാർഥികൾ അക്രമം അഴിച്ചുവിടുകയും വസ്തുവകകൾ നശിപ്പിക്കുകയുമായിരുന്നു. ജനൽച്ചില്ലുകൾ തകർക്കുകയും ഇഷ്ടികകളും പൂച്ചട്ടികളും നശിപ്പിക്കുകയും ചെയ്തു. കാമ്പസിനുള്ളിലെ കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾക്ക് തീയിട്ടതായി റിപ്പോർട്ട് ഉണ്ട്.

സർവകലാശാലയുടെ സുരക്ഷാ ജീവനക്കാർക്ക് സംഘർഷം തടയാൻ സാധിച്ചില്ല. ഇതോടെ സാഹചര്യം നിയന്ത്രണാതീതമായി. പ്രതിഷേധിച്ച വിദ്യാർഥികൾ ഗേറ്റുകളിലെത്തി കാമ്പസ് ബോർഡുകൾ തകർക്കുകയും ചെയ്തു. പിന്നീട് പുറത്തുകടന്നു. പുലർച്ചെ നാലു മണിയോടെ പ്രതിഷേധം ദേശീയ പാതയിലേക്ക് നീങ്ങി. ജലന്ധർ-ഫഗ്വാര ഹൈവേ ഉപരോധിച്ചു. അക്രമം നിയന്തിക്കുന്നതിന്റെ ഭാഗമായി കപൂർത്തല പോലീസ് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ആത്മഹത്യ ചെയ്ത ഒരു വിദ്യാര്‍ഥിനിയുടെ പ്രേതം പ്രത്യക്ഷപ്പെട്ടതായി ആരോപിച്ച് കഴിഞ്ഞ ദിവസം രാജ്പുരയിലെ ചിത്കാര സര്‍വകലാശാലയില്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ലവ്‌ലി സര്‍വകലാശാലയിലും സംഘര്‍ഷമുണ്ടായത്.
SUMMARY: The news that a student was raped by a hostel employee; In Punjab’s Lovely University campus, vehicles were set on fire

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500...

കേരള ആര്‍ടിസിയുടെ ബെംഗളൂരു തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ്...

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

Related Articles

Popular Categories