ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ എല്‍.എൻ.ജി അധിഷ്ഠിത ട്രെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലെ സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റെയില്‍ ഗതാഗതത്തില്‍ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും ഡീസല്‍ ആശ്രിതത്വം കുറയ്ക്കുന്നതിനുമുള്ള പ്രധാന നീക്കമായാണ് പുതിയ ട്രെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്.

പൂര്‍ണമായും എല്‍എന്‍ജിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ട്രെയിനല്ല ഇത്. എല്‍എന്‍ജിയും ഡീസലും ഉപയോഗിക്കാന്‍ കഴിയുന്ന ഇരട്ട ഇന്ധന സംവിധാനമാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ധനത്തിന്റെ ലഭ്യത അനുസരിച്ച്‌ ഒരേ എന്‍ജിന് എല്‍എന്‍ജിയിലോ ഡീസലിലോ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതിലൂടെ എല്‍എന്‍ജി ലഭ്യമല്ലാത്ത സാഹചര്യത്തിലും ട്രെയിന്‍ സര്‍വീസ് തുടരാന്‍ സാധിക്കും.

ഈ പദ്ധതിയുടെ ഭാഗമായി 1,400 കുതിരശക്തി ശേഷിയുള്ള രണ്ട് ഡ്രൈവിംഗ് പവര്‍ കാറുകളാണ് എല്‍എന്‍ജി-ഡീസല്‍ സംവിധാനത്തിലേക്ക് മാറ്റിയത്. പുതിയ സംവിധാനം ഉപയോഗിച്ച്‌ 2,000 കിലോമീറ്ററിലധികം പരീക്ഷണ ഓട്ടവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമതയും വിശ്വാസ്യതയും പരിശോധിച്ച ശേഷമാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.

SUMMARY: Indian Railways achieves a historic milestone; launches the country’s first LNG train

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

Related Articles

Popular Categories